17 March, 2020
പുട്ട് കൊണ്ടൊരു സായാഹ്ന വിഭവം…ചായക്കൊപ്പം സൂപ്പർ…

മലയാളിയുടെ പ്രഭാതഭക്ഷണത്തിൽ മുൻപൻ എക്കാലവും പുട്ടുതന്നെ. ‘പുട്ടും പയറും പപ്പടവും പോലെ’എന്നൊരു ചൊല്ലുതന്നെ ഉണ്ട്. ഏതായാലും പുട്ടും പയറും പപ്പടവും പോലെ ഇ ത്രയും ചേർച്ചയുള്ള പലഹാരങ്ങളും വിരളം.
വീട്ടമ്മമാർക്ക് ഉണ്ടാക്കാൻ എളുപ്പം, തേങ്ങയൊക്കെയിട്ട് ഉണ്ടാക്കുന്നതിനാൽ രുചിയും കൂടും, ഒപ്പം പുട്ട് നല്ല ആരോഗ്യപ്രദമായ പ്രഭാത ഭക്ഷണം തന്നെയുമാണ്. പക്ഷെ രാവിലത്തെ തിരക്കിൽ ഇവനെ ഒന്ന് തട്ടാൻ പലർക്കും സമയം കിട്ടാറില്ല. അങ്ങനെ ബാക്കിയാവുന്ന പുട്ടുവച്ച് ഒരു കൊച്ചു സായാഹ്ന പലഹാരം ഉണ്ടാക്കിയാലോ..?
ആവശ്യമായ സാധനങ്ങൾ
പുട്ട് – 3 കഷണങ്ങൾ
സവാള – 1 എണ്ണം, ചെറുതാക്കി നുറുക്കിയത്
വെളുതുള്ളി – 2 അല്ലി
പച്ചമുളക് – 2
ബീൻസ് – 1/2 കപ്പ്
കാരറ്റ് – 1/2 കപ്പ്
കാപ്സിക്കം – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടേബിൾസ്പൂൺ
മുട്ട ഓംലെറ്റ് ചെറുതായി മുറിച്ചത് – 1 എണ്ണം (മുട്ട ചിക്കി എടുത്തതായാലും മതി)
സോയാസോസ് – 1 ടീസ്പൂൺ
ചില്ലി സോസ് – 1 ടീസ്പൂൺ
ഒനിയൻ റിങ്സ് – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
പുട്ടിലെ തേങ്ങ മാറ്റി, കൈ കൊണ്ട് പൊടിച്ചു എടുക്കണം. ഒരു പാൻ ചൂടാക്കി അതിൽ അവശ്യത്തിനു എണ്ണ ഒഴിച്ച് ഉള്ളി ചേർത്ത് അറിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി ചേർത്ത് വഴറ്റുക. ശേഷം വെളുത്തുള്ളി, പച്ചമുളക്, പച്ചക്കറികൾ എന്നിവ ചേർക്കുക. അതു നല്ലതുപോലെ വഴന്നു വന്നാൽ സോസ് ചേർക്കണം. ശേഷം കുരുമുളക് പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് മുട്ട ഓംലെറ്റ് ചെറുതായി മുറിച്ചത് ചേർത്ത് ചെറുതായി ഇളക്കണം. ഇതിലേക്ക് പൊടിച്ചു വച്ച പുട്ട് ചേർക്കണം. മുറിച്ചുവച്ച സ്പ്രിങ് ഒനിയൻ ചേർത്ത് ഒന്ന് കൂടെ ചെറുതായി ഇളക്കിയുടുത്താൽ നമ്മുടെ സായാഹ്ന ഡിഷ് റെഡി.