"> വടേ… വടേ… ഉള്ളിവടേ…; വീട്ടിൽ ഉണ്ടാക്കാം രുചികരമായ ഉള്ളിവട | Malayali Kitchen
HomeFood Talk വടേ… വടേ… ഉള്ളിവടേ…; വീട്ടിൽ ഉണ്ടാക്കാം രുചികരമായ ഉള്ളിവട

വടേ… വടേ… ഉള്ളിവടേ…; വീട്ടിൽ ഉണ്ടാക്കാം രുചികരമായ ഉള്ളിവട

Posted in : Food Talk, Recipes on by : Web Desk

വൈകുന്നേരമായാൽ വീട്ടമ്മമാർക്ക് അകെ വിഷമമാണ്. ചായക്ക് എന്ത് പലഹാരം ഉണ്ടാക്കും? എന്ന ടെൻഷൻ. എന്നും കടയിൽ നിന്ന് വാങ്ങാമെന്നു വച്ചാലോ. അതും നടക്കില്ല, വൃത്തിയും വെടിപ്പും, പിന്നെ ഉപയോഗിക്കുന്ന എണ്ണയും അങ്ങനെ അകെ പുകിലാണ്. കയ്യിലെ പൈസ പോകുന്നത് മിച്ചം.

അങ്ങനെയെങ്കിൽ നമ്മുടെ വീട്ടിൽതന്നെ രുചികരമായ, ആരോഗ്യത്തിന് ഒട്ടും ഹാനികരമല്ലാത്ത ഒരു പലഹാരം ഉണ്ടാക്കിയാലോ. വീട്ടിൽ എങ്ങനെ ഉള്ളിവട ഉണ്ടാക്കാം എന്ന് നോക്കാം. വളരെ കുറച്ചു സാധനങ്ങളും സമയവും മതി ഉള്ളിവട ഉണ്ടാക്കാൻ.

ചേരുവകള്‍

കടലമാവ് – 2 കപ്പ്‌
അരിപൊടി – 2 ടേബിള്‍സ്പൂണ്‍
സവാള – 3 എണ്ണം
ഇഞ്ചി – 2 ഇഞ്ച് കഷണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 ഇതള്‍
വെള്ളം – 1 കപ്പ്
വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്
ഉപ്പ് – 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക.

ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ്‌ വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ചശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക.

ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *