17 March, 2020
ചായയോടൊപ്പം നല്ലൊരു നാലുമണി പലഹാരം ‘പഴം വട’

ചായയോടൊപ്പം എല്ലാവർക്കും പലഹാരം വേണമെന്നത് നിർബന്ധമാണ്. ഏറെ ചെലവില്ലാതെ നമുക്ക് വീട്ടിൽ നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കാന്‍ പറ്റുന്ന ഒരു നാലുമണി വിഭവമാണ് പഴം വട.
ചേരുവകള്‍ :
1. നേന്ത്രപ്പഴം – 2 എണ്ണം (നന്നായി പഴുത്തത്)
2. അരിപ്പൊടി – 1 കപ്പ്
3. പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
4. ബദാം, കശുവണ്ടിപ്പരിപ്പ് – 10/15 എണ്ണം ചെറുതായി ഗ്രേറ്റ് ചെയ്തത്
5. റസ്ക്പൊടി – ആവശ്യത്തിന്
6. വെള്ളം, വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ചെറുതായി അറിഞ്ഞ നേത്രപ്പഴം പഞ്ചസാരയും കുറച്ചു വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അരക്കണം. ഇതില്‍ ഗ്രേറ്റ് ചെയ്ത ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ക്കുക. അരിപ്പൊടി കുറച്ചു കുറച്ചായി ചേര്‍ത്ത് ഇളക്കി കുഴച്ചെടുക്കുക. ഏകദേശം കട്ടിയാകുന്ന പരുവത്തിൽ വേണം മാവ് കുഴയ്ക്കാൻ. അതിനുശേഷം കുറെശ്ശേ മാവെടുത്ത് ചെറിയ ഉരുളകളാക്കി വട ഷേപ്പില്‍ പരത്തി റസ്ക്പൊടിയില്‍ എല്ലാ ഭാഗവും നന്നായി പൊതിഞ്ഞ് എടുക്കണം. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായതിനു ശേഷം ചെറുതീയില്‍ വട ഓരോന്നും ഇടണം. രണ്ടു സൈഡും ബ്രൗണ്‍ നിറം ആകുന്നത് വരെ ഫ്രൈ ചെയ്ത് ചൂടോടെ ഉപയോഗിക്കാം.