"> കേരളത്തിന്റെ ദേശീയ ഭക്ഷണം ബീഫ് കറി എങ്ങനെ ഉണ്ടാക്കാം | Malayali Kitchen
HomeFood Talk കേരളത്തിന്റെ ദേശീയ ഭക്ഷണം ബീഫ് കറി എങ്ങനെ ഉണ്ടാക്കാം

കേരളത്തിന്റെ ദേശീയ ഭക്ഷണം ബീഫ് കറി എങ്ങനെ ഉണ്ടാക്കാം

Posted in : Food Talk, Recipes on by : Web Desk

കേരളത്തിന്റെ സ്വന്തം ഇറച്ചി വിഭവമാണ് ബീഫ്. പെറോട്ടയും ബീഫും, കപ്പയും ബീഫും പോലെ ചേർച്ചയുള്ള ആഹാരം ഇല്ല എന്ന് തന്നെ പറയാം. ഇടയ്ക്ക് ചില രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടെങ്കിലും കേരളത്തിന് ബീഫില്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. അത്രയ്ക്ക് ജനകീയനാണ് നമ്മുടെ ബീഫ്. ബീഫ് കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ചേരുവകള്‍
മാട്ടിറച്ചി – 1 kg
മല്ലിപൊടി – 3 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
ഇറച്ചി മസാല – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 5 അല്ലി
ചെറിയ ഉള്ളി – 25 എണ്ണം
കറിവേപ്പില – 2 ഇതള്‍
തേങ്ങ പാല്‍ – 1½ കപ്പ്‌
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ഇറച്ചി ചെറിയ കഷ്ണങ്ങളായി നുറുക്കി കഴുകി വാര്‍ത്തെടുക്കുക.
ഒരു പാനില്‍ മല്ലിപൊടിയും മുളകുപൊടിയും ചെറിയ തീയില്‍ ചൂടാക്കുക.
ചൂടാക്കിയ പൊടിയുടെ പകുതിയും, മഞ്ഞള്‍പൊടിയും, ഉപ്പും ചേര്‍ത്ത് ഇറച്ചി പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ അടിച്ച് കഴിയുമ്പോള്‍ തീ കുറയ്ക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണയ്ക്കുക. പ്രഷര്‍ മുഴുവനായും പോകുന്നവരെ കാത്തിരിക്കുക.
ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
പാനില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ച ശേഷം വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, അല്പം ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക.
ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ മീറ്റ് മസാലയും ബാക്കിയുള്ള ചൂടാക്കിയ മല്ലിപൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക.
ഇതിലേയ്ക്ക് കറിവേപ്പിലയും വേവിച്ച ഇറച്ചിയും (അതിലുള്ള വെള്ളത്തോടൊപ്പം) ചേര്‍ത്ത് അല്പനേരം തിളപ്പിക്കുക. തീ കുറച്ച ശേഷം തേങ്ങാപാല്‍ ചേര്‍ത്ത് ഇളക്കുക. തിളയ്ക്കുന്നതിനു മുന്‍പ് തീ അണയ്ക്കുക. ഉപ്പ് പാകത്തിന് ചേർക്കുക .

Leave a Reply

Your email address will not be published. Required fields are marked *