"> വയണ അപ്പം / കുമ്പിളപ്പം / തെരളി അപ്പം | Malayali Kitchen
HomeFood Talk വയണ അപ്പം / കുമ്പിളപ്പം / തെരളി അപ്പം

വയണ അപ്പം / കുമ്പിളപ്പം / തെരളി അപ്പം

Posted in : Food Talk, Recipes on by : Web Desk

അമ്പലങ്ങളിലെ പൊങ്കാല നിവേദ്യത്തിന്റെ ഭാഗമാണ് വയണ അപ്പം, വയണയിലയിൽ ഉണ്ടാകുന്നതിനാൽ നല്ല മണവും രുചിയും ഗുണവും കൂടും. ചായക്കൊപ്പമുള്ള നാലുമണി പലഹാരങ്ങളിൽ കേമനാണ് വയണയില അപ്പം. വയണ ഇലയിൽ ഉണ്ടാകുന്നതിനാൽ വയണ അപ്പമെന്നും, ഇല കുമ്പിൾ കൂട്ടി ഉണ്ടാകുന്നതിനാൽ കുമ്പിളപ്പം എന്നുമൊക്കെ പല പേരുകളിൽ ഇവനെ വിളിക്കാറുണ്ട്.

ആവശ്യമായ സാധനങ്ങൾ

അരിപൊടി(വറുത്തത് ) – 2 കപ്പ്‌

ശര്‍ക്കര (ചീകിയത്) – ഒന്നര കപ്പ്‌

ഞാലിപൂവന്‍ പഴം – 3 – 4 എണ്ണം

തേങ്ങ ചിരവിയത് – അര കപ്പ്‌

വയണയില – ആവശ്യത്തിന്

ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍

ജീരകം പൊടി – അര ടി സ്പൂണ്‍

ഈർക്കിൽ അഥവാ ഓലക്കാൽ

തയ്യാറാക്കുന്ന വിധം

ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കണം. അലിഞ്ഞുകിട്ടുന്ന ശര്‍ക്കര (തിളക്കേണ്ട ആവശ്യമില്ല ) നല്ലത് പോലെ അരിച്ചെടുക്കുക. (അരിക്കുന്നത് ശർക്കരയിൽ ഉള്ള കല്ലും, തണ്ടുമൊക്കെ നീക്കാനാണ്.

അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക . ഒരു ബൌളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക .(ചപ്പാത്തി മാവിനെക്കള്‍ അല്പം കൂടി അയവായി )

ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക . കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക .ഇങ്ങനെ 20 – 25 കുമ്പിള്‍ ഉണ്ടാക്കാന്‍ പറ്റും .

ഇത് ഇഡലി പാത്രത്തിന്‍റെ തട്ടില്‍ വെച്ച് അര മണിക്കൂര്‍ ആവിയില്‍ പുഴുങ്ങിയെടുത്താൽ സ്വാദിഷ്ടമായ കുമ്പിളപ്പം തയാര്‍.

Leave a Reply

Your email address will not be published. Required fields are marked *