"> വെജിറ്റബിൾ സ്റ്റൂ എങ്ങനെ തയ്യാറാക്കാം | Malayali Kitchen
HomeFood Talk വെജിറ്റബിൾ സ്റ്റൂ എങ്ങനെ തയ്യാറാക്കാം

വെജിറ്റബിൾ സ്റ്റൂ എങ്ങനെ തയ്യാറാക്കാം

Posted in : Food Talk, Recipes on by : Web Desk

പ്രഭാത ഭക്ഷണത്തിനോടൊപ്പം പ്രത്യേകിച്ചും പാലപ്പം , ഇടിയപ്പം ഇവയുടെ കൂടെ ഏറെ നല്ലതാണ് വെജിറ്റബിൾ സ്റ്റൂ.  ഉണ്ടാക്കാൻ വളരെ എളുപ്പം. ഒപ്പം നല്ല രുചിയും. പച്ചക്കറികൾ ചേർത്ത് ഉണ്ടാകുന്നതിനാൽ ഗുണത്തിന്റെ കാര്യത്തിലും സൂപ്പർ. പച്ചക്കറികൾ കഴിക്കാത്ത കുട്ടികളും തേങ്ങാപ്പാലിൽ ഉണ്ടാക്കുന്ന വെജിറ്റബിൾ സ്റ്റൂ നന്നായി അകത്താക്കും

ആവശ്യമായ സാധനങ്ങൾ

ഉരുളക്കിഴങ്ങ് – 2

സവാള – 2

പച്ചമുളക് – 3

കാരറ്റ് – 1

ഗ്രീന്‍പീസ് – അര കപ്പ്‌

കുരുമുളക്(പൊടിക്കാത്തത്) – അര ടി സ്പൂണ്‍

എണ്ണ – ഒരു ടേബിള്‍സ്പൂണ്‍

തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്‌

ഒന്നാം പാല്‍ – അര കപ്പ്‌

കറുവാപട്ട – ഒരു ചെറിയ കഷണം

ഗ്രാമ്പൂ – 2

ഇഞ്ചി – ഒരു ചെറിയ കഷണം

വെളുത്തുള്ളി – 1 അല്ലി

കറിവേപ്പില – ഒരു തണ്ട്

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഉള്ളി,പോട്ടാട്ടോ ,കാരറ്റ് ഇവ ചെറിയ കഷണങ്ങള്‍ ആക്കുക .പച്ചമുളക് രണ്ടായി കീറുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു എടുക്കുക. ഒരു പാന്‍ ചൂടാക്കി അതില്‍ എണ്ണ ഒഴിച്ച് പട്ട ,ഗ്രാമ്പൂ ,ചതച്ച ഇഞ്ചി –വെളുത്തുള്ളി ,പച്ചമുളക് ഇവ ഇട്ട് മൂപ്പിക്കുക .സവാളയും കിഴങ്ങും ഇട്ട് വഴറ്റുക. കുരുമുളക് ചേര്‍ക്കുകകാരറ്റ് ചേര്‍ത്ത് നല്ലപോലെ വഴറ്റുക .

രണ്ടാം പാല്‍ ചേര്‍ത്ത് അടച്ചു വേവിക്കുക .ഗ്രീന്‍പീസ് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവര്‍ ഈ സമയം ചേര്‍ത്ത് വേവിക്കുക. കഷണങ്ങള്‍ പരുവത്തിന് വെന്ത് കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക. കറിവേപ്പിലയും ഉപ്പും ചേര്‍ക്കുക. വെജിറ്റബിൾ സ്റ്റൂ തയ്യാര്‍ .

Leave a Reply

Your email address will not be published. Required fields are marked *