24 March, 2020
ഏത്തയ്ക്കചക്കക്കുരു തോരന്‍ എങ്ങനെയാ തയാറാകുന്നതെന്നു നോക്കാം

ചേരുവകള്‍
ഏത്തയ്ക്ക – രണ്ടെണ്ണം
ചക്കക്കുരു – പത്തെണ്ണം
ഉപ്പ് – പാകത്തിന്
മഞ്ഞള്‍പ്പൊടി – കാല് ടീ സ്പൂണ്‍,
ചതച്ചിടാന്‍
വെളുത്തുള്ളി – രണ്ട് അല്ലി,
ജീരകം – കാല് ടീ സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
തേങ്ങ – ചുരണ്ടിയത് ഒരു കപ്പ്
വറുത്തിടാന്‍
എണ്ണ – ഒരു ടീ സ്പൂണ്‍
ഉണക്കമുളക് – ഒരെണ്ണം
കടുക്, ഉഴുന്ന് കാല് ടീ സ്പൂണ്‍ വീതം, കറിവേപ്പില ഒരു തണ്ട്
തയാറാക്കുന്ന വിധം:
ഏത്തയ്ക്കയുടെ തൊലി ചെത്തി കാല് ഇഞ്ച് കനമുള്ള ചെറുകഷണങ്ങളാക്കുക. ചക്കക്കുരു ചുരണ്ടി ചെറുതായി അരിയുക. ഇവ കഴുകി വാരി ഉപ്പും മഞ്ഞളും അല്‍പ്പം വെള്ളവും ചേര്‍ത്ത് വേവിച്ച് വാങ്ങുക. ചതയ്ക്കാന്‍ ഉള്ളവ ചതച്ച് ഇതില്‍ ചേര്‍ത്തിളക്കുക. എണ്ണ ചൂടാക്കി ഉണക്കമുളക് രണ്ടായി മുറിച്ചത്, കടുക്, ഉഴുന്ന്, കറിവേപ്പില എന്നിവയിട്ട് വറുക്കുക. കടുക് പൊട്ടുമ്പോള്‍ കൂട്ട് ചേര്‍ത്ത കഷണം ഇതിലേക്കിട്ട് നന്നായി ഉലര്‍ത്തി വാങ്ങുക. ഇതോടെ ഏത്തയ്ക്കചക്കക്കുരു തോരൻ തയ്യാറായിക്കഴിഞ്ഞു.