"> ആലൂ പൂരി തയ്യാറാക്കുന്ന വിധം | Malayali Kitchen
HomeFood Talk ആലൂ പൂരി തയ്യാറാക്കുന്ന വിധം

ആലൂ പൂരി തയ്യാറാക്കുന്ന വിധം

Posted in : Food Talk, Recipes on by : Ninu Dayana

ഉരുളക്കിഴങ്ങ് 4 എണ്ണം
ജീരകം 2 ടേബിള്‍ സ്പൂണ്‍
മൈദ 6 കപ്പ്
പച്ചമുളക് 3 എണ്ണം
മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി അര ടേബിള്‍ സ്പൂണ്‍
മല്ലിയില 3 എണ്ണം
നെയ്യ് ഉപ്പ്

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ജീരകം എണ്ണ ചേര്‍ക്കാതെ വറുത്തെടുക്കുക. മൈദയില്‍ ഉടച്ച ഉരുളക്കിഴങ്ങ്, പച്ചമുളക്, മല്ലിയില, മസാലപ്പൊടികള്‍, ഉപ്പ്, ജീരകം എന്നിവ ചേര്‍ക്കുക. ഇതിലേക്ക് പാകത്തിന് വെള്ളം ചേര്‍ത്ത് പൂരി പാകത്തില്‍ കുഴച്ചെടുക്കണം. ഈ മാവ് അല്‍പം സമയം വയ്ക്കുക. ഇത് പിന്നീട് ചെറിയ ഉരുളകളാക്കി പൂരിയുടെ പാകത്തില്‍ പരത്തിയെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണയും നെയ്യും ചേര്‍ത്ത് തിളപ്പിച്ച് പൂരികള്‍ ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക. പൂരി ഇഷ്ടമുള്ള കറി ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *