25 March, 2020
ദാല്‍ ചപ്പാത്തി തയ്യാറാക്കുന്ന വിധം

ചെറുപയര്‍ പരിപ്പ് -മുക്കാല്‍കപ്പ്
ഗോതമ്പുപൊടി -3 കപ്പ്
പച്ചമുളക് -2
ജീരകം -അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര സ്പൂണ്‍
ഉപ്പ്
നെയ്യ്
മല്ലിയില
ചെറുപയര്‍ പരിപ്പ് നല്ലപോലെ അടുപ്പിൽവെച്ച് വേവിച്ചെടുക്കുക. ഗോതമ്പുപൊടിയില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, അരിഞ്ഞ മല്ലിയില, ജീരകം എന്നിവ ഇട്ട് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ചെറുപയര്‍ പരിപ്പ് ചൂടാറിയ ശേഷം ചേര്‍ത്തു നല്ലപോലെ കുഴയ്ക്കാം. ആവശ്യത്തിന് വെള്ളവും ചേര്‍ക്കാം. ഇത് പിന്നീട് ചപ്പാത്തിയുടെ ആകൃതി പോലെ പരത്തിയെടുക്കുക. ചപ്പാത്തിതവ നല്ലപോലെ ചൂടാക്കിയ ശേഷം ചപ്പാത്തി നെയ് ചേര്‍ത്ത് ചുട്ടെടുക്കാം. ഇതോടെ നമ്മുടെ ദാൽ ചപ്പാത്തി തയ്യാർ,