25 March, 2020
ചിക്കന്‍ ബട്ടര്‍ മസാല എങ്ങനെ വീട്ടിൽ തയ്യാറാകാം

ചേരുവകകൾ;-
എല്ലില്ലാത്ത ചിക്കന്‍ -അരക്കിലോ
ബട്ടര്‍ -100 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂണ്‍
ഇഞ്ചി -1 കഷ്ണം അരിഞ്ഞത്
തക്കാളി -3
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 ടീസ്പൂണ്‍
കസൂരി മേത്തി -4 ടേബിള്‍സ്പൂണ്‍
ഫ്രഷ് ക്രീം -1 കപ്പ്
ഉപ്പ്
ഒരു പാനില്‍ എണ്ണ ചൂടാക്കുക എടുക്കുക. അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചിക്കന്‍ എന്നിവയിട്ട് നല്ലപോലെ ഇളക്കണം.
ചിക്കന്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ബട്ടര്‍ ചേര്‍ത്തിളക്കുക. തക്കാളി അരച്ചു ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കുക.
ഇതിലേയ്ക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേർക്കാം.
ചിക്കന്‍ വെന്തു കഴിയുമ്പോള്‍ കസൂരി മേത്തി ചേര്‍ത്തിളക്കുക.
പിന്നീട് ഫ്രഷ് ക്രീം, ഇഞ്ചി അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കണം.
ഇതോടെ ചിക്കൻ ബട്ടര്‍ മസാല റെഡി.