"> കുടമ്പുളി ഇട്ട മീന്‍ കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം | Malayali Kitchen
HomeFood Talk കുടമ്പുളി ഇട്ട മീന്‍ കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

കുടമ്പുളി ഇട്ട മീന്‍ കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

Posted in : Food Talk, Recipes on by : Ninu Dayana

മീന്‍ കഷണങ്ങളാക്കിയത്‌ -അര കിലോ

മുളക് എണ്ണയില്‍ വറുത്ത് പൊടിച്ചത് – 3 ടീസ്പൂണ്‍

മല്ലിപ്പൊടി -1/2 ടീസ്പൂണ്‍

കടുക് -ചെറിയ അളവ്

ഇഞ്ചി -ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി – 6 അല്ലി

കുടമ്പുളി – 2 അല്ലി

വെളിച്ചെണ്ണ -ഒരു ടേബിള്‍ സ്പൂണ്‍

കറിവേപ്പില – 2 ഇതള്‍

ഉണ്ടാക്കുന്ന വിധം:-

ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ അല്‍പ്പം കടുക് ഇട്ട് പൊട്ടിയ ശേഷം കുനുകുനെയരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി എന്നീ ചേരുവകള്‍ നല്ലതുപോലെ അതിലേക്കിട്ടു മൂപ്പിക്കുക. ഇതിലേക്ക് കറിവേപ്പില ഇട്ട് ഇളക്കി മുളകും മല്ലിയും കൂടി ഇട്ട് ഇളക്കുക. ഈ മിശ്രിതത്തില്‍ ആവശ്യത്തിനു വെള്ളം ചേര്‍ത്ത് മീന്‍ കഷ്ണങ്ങള്‍ കൂടി ഇട്ടു വേവിക്കണം. പുളി ഇതളായിത്തന്നെ ഇടുക. വെന്തു കുറുകിക്കഴിയുമ്പോള്‍ താത്തുവയ്ക്കുക. ഇതോടെ നമ്മുടെ കുടമ്പുളി ഇട്ട മീന്‍ കറി റെഡി.

Leave a Reply

Your email address will not be published. Required fields are marked *