"> ഒണിയന്‍ സമോസ തയ്യാറാക്കുന്ന വിധം | Malayali Kitchen
HomeFood Talk ഒണിയന്‍ സമോസ തയ്യാറാക്കുന്ന വിധം

ഒണിയന്‍ സമോസ തയ്യാറാക്കുന്ന വിധം

Posted in : Food Talk, Recipes on by : Ninu Dayana

ചെറുവക്കകൾ;-

മൈദ -3 കപ്പ്

നെയ്യ് -2 ടീസ്പൂണ്‍

ഉപ്പ്

വെള്ളം

സമോസയുടെ ഉള്ളിലേയ്ക്ക്

സവാള ചെറുതായി അരിഞ്ഞത് -2 കപ്പ്

പച്ചമുളക് -2

മുളുകുപൊടി -അര ടീസ്പൂണ്‍

മല്ലിപ്പൊടി -അര ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍

ഗരം മസാല പൗഡര്‍ -കാല്‍ ടീസ്പൂണ്‍

ജീരകം -1 ടീസ്പൂണ്‍

ഉപ്പ്

എണ്ണ

ഒരു പാത്രത്തില്‍ മൈദപ്പൊടി, ഉപ്പ്, നെയ്യ്, വെള്ളം എന്നിവ ചേർത്ത് നല്ലപോലെ ഇളക്കണം. ഇത് നല്ലപോല കുഴച്ച് ഒരു തുണി കൊണ്ടു മൂടി അര മണിക്കൂര്‍ വയ്ക്കുക..ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകം, സവാള, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം. സവാള ബ്രൗണ്‍ നിറമാകുമ്പോള്‍ മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കുക നല്ലപോലെ. മാവ് അല്‍പമെടുത്ത് ഓവല്‍ ഷേപ്പില്‍ പരത്തുക. ഇത് പകുതിയാക്കി മുറിയ്ക്കണം. ഇതിനു നടുവില്‍ സവാളക്കൂട്ടു വയ്ക്കുക. സവാളക്കൂട്ടു പുറത്തു വരാത്ത വിധംഇത് ത്രികോണാകൃതിയില്‍ മടക്കുക. എണ്ണ തിളപ്പിച്ച് സമൂസ ഇതിലേയ്ക്കിട്ടു വറുത്തെടുക്കണം. ഇതോടെ നമ്മുടെ സമൂസ റെഡി

Leave a Reply

Your email address will not be published. Required fields are marked *