"> പിസ്ത കുല്‍ഫി തയ്യാറാക്കുന്നത് | Malayali Kitchen
HomeFood Talk പിസ്ത കുല്‍ഫി തയ്യാറാക്കുന്നത്

പിസ്ത കുല്‍ഫി തയ്യാറാക്കുന്നത്

Posted in : Food Talk, Recipes on by : Ninu Dayana

കൊഴുപ്പുള്ള പാല്‍ -2ലിറ്റര്‍

കണ്ടെന്‍സ്ഡ് മില്‍ക് -200 മില്ലി

കുങ്കുമപ്പൂ -2 നുള്ള്

പിസ്ത -കാല്‍കപ്പ്

ഏലയ്ക്ക പൊടിച്ചത് -1 ടേബിള്‍

സ്പൂണ്‍ പനിനീര് -2 ടേബിള്‍സ്പൂണ്‍

കട്ടിയുള്ള ഒരു പാത്രത്തില്‍ പാലൊഴിക്കുക. ഇത് നല്ലപോലെ തിളപ്പിക്കണം. ഇതിലേക്ക് കുങ്കുമപ്പൂ ചേര്‍ത്ത് തീ കുറച്ചു തിളപ്പിക്കുക. പാല്‍ പകുതിയായി കുറയുന്നതു വരെ തിളപ്പിക്കുക. നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. ഇത് നല്ലപോലെ ചൂടാറുന്നതു വരെ പുറത്തു വയ്ക്കുക. പിന്നീട് ഈ പാല്‍ കുള്‍ഫിയുണ്ടാക്കുള്ള മോള്‍ഡിലേക്കൊഴിച്ച് ഫ്രീസറില്‍ വയ്ക്കുക. ആകൃതി നഷ്ടപ്പെടാതെ പുറത്തേക്കെടുക്കാന്‍ ഈ മോള്‍ഡ് ചൂടുവെള്ളത്തില്‍ ഇറക്കി വച്ച് കുള്‍ഫി പുറത്തേക്കെടുക്കുക. സ്വാദേറിയ കുള്‍ഫി തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *