27 March, 2020
വെണ്ടയ്ക്ക ഫ്രൈ മസാല തയ്യാറാക്കാം

ചേരുവകകൾ;-
വെണ്ടയ്ക്ക -10
സവാള -2
തക്കാളി -1
മുളകുപൊടി -അര ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍ -1 ടീസ്പൂണ്‍
ഗരം മസാല -1 ടീസ്പൂണ്‍
ഡ്രൈ മാംഗോ പൗഡര്‍ -1 ടീസ്പൂണ്‍
വെളുത്തുള്ളി -5
പച്ചമുളക് -2
എണ്ണ
ഉപ്പ്
തയ്യാറാക്കുന്ന വിധം;-
വെണ്ടയ്ക്ക കഴുകി രണ്ടായി മുറിക്കണം. ഇത് രണ്ടോ മൂന്നോ തവണ നീളത്തില്‍ വരയണം. ഇതില്‍ മുളകുപൊടി, ഡ്രൈ മാംഗോ പൗഡര്‍, ഉപ്പ്, കോണ്‍ഫ്ളോര്‍ എന്നിവ പുരട്ടി 20 മിനിറ്റു മാറ്റി വയ്ക്കണം. ഒരു സവാള നുറുക്കി മിക്സിയില്‍ അരച്ചെടുക്കുക. ഇതിനൊപ്പം വെളുത്തുള്ളി, പച്ചമുളക് എന്നിവയും ഇതിനൊപ്പം അരയ്ക്കാം. മറ്റേ സവാള നീളത്തില്‍ കനം കുറച്ച് അരിയണം. തക്കാളി ചെറുതാക്കി നുറുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. വെണ്ടയ്ക്ക ഇതിലിട്ട് മൊരിയുന്നതു വരെ പാകം ചെയ്യുക. എന്നിട്ട് മാറ്റി വയ്ക്കണം. ഈ എണ്ണയില്‍ സവാളയിട്ട് വഴറ്റുക. സവാള ഇളംബ്രൗണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, പച്ചമുളകു പേസ്റ്റിട്ട് ഇളക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും ചേര്‍ക്കണം. ഇതിലേക്ക് ഉപ്പും പാകത്തിന് ഗരം മസാലയും ചേര്‍ക്കണം. മസാല വെന്ത് അല്പം കുറുകിക്കഴിയുമ്പോള്‍ ഇതിലേക്ക് വെണ്ടയ്ക്ക ചേര്‍ത്തിളക്കുക. അല്പനേരം വേവിച്ച് വയ്ക്കാം. ഇതോടെ നമ്മുടെ വെണ്ടയ്ക്ക ഫ്രൈ മസാല തയ്യാർ.