"> ചെട്ടിനാട് സ്‌റ്റൈല്‍ മുട്ടക്കറി എങ്ങനെ തയ്യാറാക്കാം | Malayali Kitchen
HomeFood Talk ചെട്ടിനാട് സ്‌റ്റൈല്‍ മുട്ടക്കറി എങ്ങനെ തയ്യാറാക്കാം

ചെട്ടിനാട് സ്‌റ്റൈല്‍ മുട്ടക്കറി എങ്ങനെ തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

മുട്ട-3

സവാള-1

തക്കാളി-1

ഗരം മസാല-1 ടേബിള്‍ സ്പൂണ്‍

കറുവാപ്പട്ട-അര

ഇഞ്ച് ഗ്രാമ്പൂ-1

ഉപ്പ്

മല്ലിയില

എണ്ണ

കറിവേപ്പില

മസാലയുണ്ടാക്കാന്‍ തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍

ചുവന്ന മുളക്-2

വെളുത്തുള്ളി-5

ഇഞ്ചി-ചെറിയ കഷ്ണം മുഴുവന്‍

മല്ലി-അര ടേബിള്‍ സ്പൂണ്‍

കുരുമുളക്-1

ടീസ്പൂണ്‍ ജീരകം-1 ടീസ്പൂണ്‍

മുട്ട പുഴുങ്ങി എടുക്കണം. തോടു കളഞ്ഞ് രണ്ടാക്കി മുറിയ്ക്കുക ഇതിനെ. അരപ്പിനുള്ളവ ചീനച്ചട്ടിയില്‍ എണ്ണ ചേര്‍ക്കാതെ ചൂടാക്കിയെടുക്കുക. ഇത് ചൂടാറുമ്പോള്‍ നേര്‍മയായി അരച്ചെടുക്കണം. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവാപ്പട്ട, കറിവേപ്പില എന്നിവ ഇടുക. ഇതിലേക്ക് ഇ്ഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ചു ചേര്‍ക്കുക. സവാള ചേര്‍ത്ത് വഴറ്റണം നല്ലപോലെ. പിന്നീട് തക്കാളി അരിഞ്ഞു ചേര്‍ക്കുക. ഗരം മസാലയും ഉപ്പും ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ വഴറ്റിക്കഴിയുമ്പോള്‍ അരച്ചു വച്ച മസാല ഇതിലേക്കു ചേര്‍ത്തി ഇളക്കി അല്‍പസമയം വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ പുഴുങ്ങി വച്ച മുട്ട ചേര്‍ത്തിളക്കി അല്‍പസസമയം കഴിയുമ്പോള്‍ എടുത്ത് വയ്ക്കാം. ഇതോടെ നമ്മുടെ ചെട്ടിനാടൻ സ്റ്റൈലൻ മുട്ടക്കറി റെഡി.

Leave a Reply

Your email address will not be published. Required fields are marked *