27 March, 2020
മാംഗോ സ്മൂത്തിയുണ്ടാകാം

ചേരുവകകൾ;-
മാങ്ങ-5
പാല്-ഒന്നര കപ്പ്
പഞ്ചസാര-6 സ്പൂണ്‍
വാനില ഐസ്ക്രീം
വെള്ളം
മാങ്ങയുടെ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി എടുക്കുക. ഇത് മിക്സിയിലോ ബ്ലെന്ററിലോ അടിച്ചെടുക്കുക. വേണമെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം ഇതിലേക്ക്. ഇതിനൊപ്പം പഞ്ചസാരയും ചേര്‍ക്കുക. മാങ്ങ അടിച്ചു കിട്ടുന്നതില്‍ ധാരാളം നാരുകളുണ്ടെങ്കില് വേണമെങ്കില്‍ അരിച്ചെടുക്കാം. ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച പാല് അടിച്ചെടുത്ത മാങ്ങാജ്യൂസിനൊപ്പം ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. ഇതിലേക്ക് വാനില ഐസ്ക്രീം ചേര്‍ക്കാം. ഐസ്ക്രീം ചേര്‍ത്ത മാംഗോ സ്മൂത്തി തയ്യാര്‍.