"> ടൊമാറ്റോ-ദാല്‍ കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം | Malayali Kitchen
HomeFood Talk ടൊമാറ്റോ-ദാല്‍ കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

ടൊമാറ്റോ-ദാല്‍ കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചുവന്ന പരിപ്പ്-അരക്കപ്പ്

സവാള-1

ക്യാരറ്റ്-1

തക്കാളി-4

തേങ്ങ-അരക്കപ്പ്

പച്ചമുളക്-4

വെളുത്തുള്ളി-4

ഇഞ്ചി-1 കഷ്ണം

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

ജീരകപ്പൊടി-അര ടീസ്പൂണ്‍

കായപ്പൊടി-അര ടീസ്പൂണ്‍

കടുക്-അര ടീസ്പൂണ്‍

കറിവേപ്പില

തയ്യാറാക്കുന്ന വിധം;-

ഒരു പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച് കടുകു നല്ലപോലെ പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, ക്യാരറ്റ് എ്ന്നിവ ചേർത്ത് നല്ലപോലെ ഇളക്കണം. ഉപ്പും എല്ലാ മസാലപ്പൊടികളും ചേര്‍ത്ത് നല്ലപോലെ ഇളക്കുക. മുകളിലെ മിശ്രിതം മൂത്തു കഴിയുമ്പോള്‍ തക്കാളി അരിഞ്ഞു ഇതിലേക്ക് ചേർക്കണം. ഇത് വഴറ്റിയ ശേഷം കഴുകി വച്ചിരിക്കുന്ന ചുവന്ന പരിപ്പു ചേര്‍ത്ത് നല്ലപോലെ ഇളക്കണം. കറിവേപ്പിലയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. തേങ്ങ അല്‍പം വെള്ളം ചേര്‍ത്തരച്ച് വേവിച്ച പരിപ്പു കറിയിലേക്കു ചേര്‍ത്തിളക്കുക. ഇത് ഒന്നു രണ്ടു മിനിറ്റ് വേവിച്ച ശേഷം വാങ്ങി വയ്ക്കാം. മേമ്പൊടി പരിപ്പ് വല്ലാതെ വെന്തുടയാതിരിക്കാന്‍ ഇടക്ക് നോക്കണം. വേണമെങ്കില്‍ കടുകിനൊപ്പം ചുവന്ന മുളകു കൂടി പൊട്ടിക്കാം. ഇതോടെ നമ്മുടെ ടൊമാറ്റോ-ദാല്‍ കറി റെഡി

Leave a Reply

Your email address will not be published. Required fields are marked *