28 March, 2020
കോക്കനട്ട് റൈസ് തയ്യാറാകാം

ചേരുവകകൾ;-
ചോറ്-2 കപ്പ്
നാളികേരം-മുക്കാല്‍ കപ്പ്
കടുക്-1 ടേബിള്‍ സ്പൂണ്‍
കടലപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ്-1 ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക്-2
പച്ചമുളക്-3
കായപ്പൊടി-ഒരു നുള്ള്
ഇഞ്ചി- ഒരു കഷ്ണം
കശുവണ്ടിപ്പരിപ്പ്
കറിവേപ്പില
ഉപ്പ്
തയ്യാറാക്കുന്ന വിധം;-
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിയ്ക്കുക. അതിനു ശേഷം ഇതിലേക്ക് കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, ചുവന്ന മുളക്, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തിളക്കുക. മേല്‍പ്പറഞ്ഞ മിശ്രിതം നല്ലപോലെ മൂത്തു കഴിയുമ്പോള്‍ അതിലേക്ക് പച്ചമുളക്, ഇഞ്ചി, കായപ്പൊടി, കറിവേപ്പില എന്നിവ ചേര്‍ക്കണം. അതിനു ശേഷം ചിരകിയ നാളികേരവും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് ചോറ് ചേര്‍ത്തിളക്കാം. ഇതോടെ നമ്മുടെ റെസിപ്പി തയ്യാർ