28 March, 2020
മഷ്റൂം പുലാവ് തയാറാകാം

ചേരുവകകൾ;-
അരി-അരക്കിലോ
സവാള-2
തക്കാളി-1
പച്ചമുളക്-1
കടുക്-1 ടീസ്പൂണ്‍
കൂണ്-200 ഗ്രാം
ഗ്രീന്‍പീസ്-അരകപ്പ്
ചോളം-ഒരു കപ്പ്
എണ്ണ
ഉപ്പ്
തയാറാകുന്ന വിധം;-
അരി കഴുകി വെള്ളമൊഴിച്ച് പാകത്തിന് വേവിച്ചെടുക്കുക.അതിനുശേഷം ഇതിലേക്ക് ചോളവും ഗ്രീന്‍പീസും വേവിച്ചെടുക്കണം. ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് കടുകിട്ടു പൊട്ടിയ്ക്കുക. പച്ചമുളക് ഇതിലേയ്ക്കു ചേര്‍ക്കുക. സവാള ചേര്‍ത്ത് വഴറ്റണം. പാനിലേയ്ക്ക് തക്കാളി, ഉപ്പ് ചേർത്ത് നല്ലപോലെ ഇളക്കണം. ഇത് അല്പനേരം വേവിയ്ക്കണം. ഇതിനു ശേഷം അരിഞ്ഞു വച്ചിരിയ്ക്കുന്ന കൂണ് ഇതിലേക്കു ചേര്‍ത്തിളക്കി വേവിയ്ക്കുക. ഇത് ഒരു വിധം പാകമാകുമ്പോള്‍ വേവിച്ചു വച്ചിരിയ്ക്കുന്ന ഗ്രീന്‍പീസ്, ചോളം എന്നിവ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ വെള്ളം വറ്റിച്ചെടുക്കണം. വേവിച്ചു വച്ചിരിയ്ക്കുന്ന ചോറ് ഇതിലേയ്ക്കിട്ട് ഇളക്കിയെടുക്കണം. ഇത് രണ്ടു മിനിറ്റ് വേവിച്ച ശേഷം വാങ്ങി വയ്ക്കാം. മഷ്റൂം പുലാവ് റെഡിയായി കഴിഞ്ഞു.