"> സവാള-തക്കാളി ചട്‌നി തയ്യാറാകാം | Malayali Kitchen
HomeFood Talk സവാള-തക്കാളി ചട്‌നി തയ്യാറാകാം

സവാള-തക്കാളി ചട്‌നി തയ്യാറാകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

സവാള-2

തക്കാളി-5

ചുവന്ന മുളക്-3

കടുക്- അര ടീസ്പൂണ്‍

ഉപ്പ്

കറിവേപ്പില

സവാള, തക്കാളി എന്നിവ കഴുകിയ ശേഷം അരിയുക. ഇവയും ചുവന്ന മുളക്, ഉപ്പ് എന്നിവയും ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കണം നല്ലപോലെ. വെള്ളം ചേര്‍ക്കാതെ വേണം അരയ്ക്കുവാന്‍. ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ചു കടുകു പൊട്ടിയ്ക്കുക. അതിനുശേഷം അരച്ചു വച്ചിരിയ്ക്കുന്ന ചട്‌നി കൂട്ട് ചേര്‍ത്തിളക്കണം. കറിവേപ്പിലയും ചേര്‍ക്കുക. വെള്ളം അല്‍പം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഇതോടെ നമ്മുടെ സവാള-തക്കാളി ചട്‌നി റെഡി

Leave a Reply

Your email address will not be published. Required fields are marked *