"> കോളിഫഌവര്‍ പുലാവ് തയാറാകാം | Malayali Kitchen
HomeFood Talk കോളിഫഌവര്‍ പുലാവ് തയാറാകാം

കോളിഫഌവര്‍ പുലാവ് തയാറാകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ബസ്മതി അരി-ഒരു കപ്പ്

കോളിഫഌവര്‍-ഒന്ന്

ഗ്രീന്‍പീസ്-അര കപ്പ്

സവാള-ഒന്ന്

തക്കാളി-2

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍

പച്ചമുളക്-2

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മുളകുപൊടി-ഒരു ടീസ്പൂണ്‍

ജീരകപ്പൊടി-ഒരു ടീസ്പൂണ്‍

ഗരം മസാല-ഒരു ടീസ്പൂണ്‍

കുരുമുളകുപൊടി-അര ടീസ്പൂണ്‍

ജീരകം-ഒരു ടീസ്പൂണ്‍

കറുവാപ്പട്ട-ഒരു കഷ്ണം

ഏലയ്ക്ക-2

വയനയില-ഒന്ന്

ഉപ്പ്

വെള്ളം

തയാറാകുന്ന വിധം;-

അരി കഴുകിയെടുക്കുക. കോളിഫഌവര്‍ കഴുകി ഇടത്തരം കഷ്ണങ്ങളാക്കി അരിയണം. ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതില്‍ ജീരകം പൊട്ടിയ്ക്കുക. വയനയില, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ചേര്‍ത്തിളക്കണം. സവാള ചേര്‍ത്ത് വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കുക. മുകളിലെ കൂട്ടു വഴന്നു കഴിയുമ്പോള്‍ കോളിഫഌര്‍, ഗ്രീന്‍പീസ്, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കണം നല്ലപോലെ. ഇതിലേക്ക് തക്കാളി, മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. മുകളിലെ കൂട്ട് നല്ലപോലെ വഴറ്റിയ ശേഷം ബസ്മതി അരി ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് പാകത്തിന് വെള്ളമൊഴിച്ച ശേഷം കുക്കറില്‍ വേവിച്ചെടുക്കുക. അതിനു ശേഷം നമ്മുടെ കോളിഫഌവര്‍ പുലാവ് തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *