29 March, 2020
ക്യാബേജ് ഉരുളക്കിഴങ്ങ് മസാല

ചേരുവകകൾ;-
ക്യാബേജ്-ചെറിയ ഒന്ന്
ഉരുളക്കിഴങ്ങ്-3
സവാള-1
തക്കാളി-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
ജീരകപ്പൊടി-2 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
പച്ചമുളക് അരച്ചത്-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
ഉപ്പ്
ജീരകം
വയനയില
മല്ലിയില
ക്യാബേജ് നല്ലപോലെ കഴുകി അരിഞ്ഞെടുക്കുക. ഉരുളക്കിഴങ്ങും തൊലി കളഞ്ഞ് കനം കുറഞ്ഞ് നീളത്തിലുള്ള കഷ്ണങ്ങളാക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. അതിലേക്ക് ജീരകം ചേര്‍ത്തു പൊട്ടിയ്ക്കുക. ഉരുളക്കിഴങ്ങ് ചേര്‍ത്ത് മൂന്നു നാലു മിനിറ്റ് വറുക്കുക. ഇതിലേക്ക് സവാള, ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേര്‍ത്തിളക്കണം. തക്കാളി അരിഞ്ഞത് ഇതിലേക്കു ചേര്‍ത്തിളക്കുക. മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് അരിഞ്ഞു വച്ച ക്യാബേജും ചേര്‍ത്തിളക്കണം. പാത്രം അടച്ചു വച്ച് വേവിയ്ക്കുക. വെന്ത് മസാല കുറുകിക്കഴിഞ്ഞാല്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.