30 March, 2020
മദ്ദൂര്‍ വട തയാറാകാം

ചേരുവകകൾ;-
മൈദ-ഒരു കപ്പ്
റവ-അര കപ്പ്
അരിപ്പൊടി-അര കപ്പ്
സവാള-1
ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍
പച്ചമുളക്-1
കറിവേപ്പില
മല്ലിയില
ഉപ്പ്
വെള്ളം
എണ്ണ
തയ്യാറാകുന്നവിധം;-
റവ, അരിപ്പൊടി, മൈദ, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവയും ചേർക്കാം. ഇതില്‍ അല്പം എണ്ണയും വെള്ളവും ചേര്‍ത്ത വടമാവിന്റെ പരുവത്തിലാക്കുക. ഇത് 15 മിനിറ്റു വയ്ക്കുക. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. വട വലിപ്പത്തില്‍ മാവ് കയ്യിലെടുത്തു പരത്തുക. തിളയ്ക്കുന്ന വെളിച്ചെണ്ണയില്‍ ഇതിട്ടു വറുത്തെടുക്കണം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇതിനെ വറുക്കണം.