30 March, 2020
എഗ് ബോണ്ട എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ

ചേരുവകകൾ;-
മുട്ട-5
കടലമാവ്-അരകപ്പ്
മുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കറിവേപ്പില
മുട്ട പുഴുങ്ങി എടുക്കണം. ഇതിന്റെ തോടു നീക്കം ചെയ്യുക. ഇത് വേണമെങ്കില്‍ നടുവെ രണ്ടാക്കി മുറിയ്ക്കാം. അല്ലെങ്കില്‍ മുഴുവനോടെയും എഗ് ബോണ്ടയുണ്ടാക്കുവാന് എടുകാം. കടലമാവ്, ഉപ്പ്, മുളകുപൊടി, കറിവേപ്പില എന്നിവ കൂട്ടിക്കലര്‍ത്തുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിയ്ക്കുക. മുട്ട മാവു മിശ്രിതത്തില്‍ മുക്കിയെടുക്കുക. ഇത് തിളച്ച എണ്ണയിലിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം. എഗ് ബോണ്ട റെഡി