3 April, 2020
ബീഫ് ബിരിയാണി തയ്യാറാകുന്ന വിധം

ചേരുവകകൾ;-
ബീഫ്-1 കിലോ
സവാള അരച്ചത്-4 ടേബിള്‍ സ്പൂണ്‍
ബദാം അരച്ചത്-1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
തൈര്-അരക്കപ്പ്
നാളികേരപ്പാല്-അര കപ്പ്
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
എണ്ണ
വെള്ളം
ചോറിന്
ബസ്മതി റൈസ്-2 കപ്പ്
ഏലയ്ക്ക-4
ഗ്രാമ്പൂ-4
കറുവാപ്പട്ട-2
ഉപ്പ്
നെയ്യ്
തയ്യാറാക്കുന്ന വിധം;-
ബീഫ് നല്ലപോലെ കഴുകുക. ഇതില്‍ തൈര്, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി 2 മണിക്കൂര്‍ നേരം മാറ്റി വയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള പേസ്റ്റ് ചേര്‍ക്കുക. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ചേര്‍ത്ത് നല്ലപോലെ ഇളക്കുക.
ഇതിലേക്ക് ബദാം പേസ്റ്റ്, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, നാളികേരപ്പാല് എന്നിവ ചേര്‍്ക്കുക. ബീഫ് കഷ്ണങ്ങളും പുതിനയും ചേര്‍ത്ത് പാകത്തിനു വെള്ളവും ചേര്‍ത്ത് അടച്ചു വച്ചു വേവിച്ച് എടുക്കുക.
വെന്തു കഴിയുമ്പോള്‍ മാറ്റി വയ്ക്കുക.
അരി നല്ലപോലെ കഴുകുക. ഇതില്‍ ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവയും വെള്ളവും ചേര്‍ത്ത് ബിരിയാണിപ്പരുവത്തില്‍ വേവിയ്ക്കുക.
ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലിട്ട് സവാള, ഉണക്കുമുന്തിരി, കശുവണ്ടിപ്പിരിപ്പ് എന്നിവ വറുത്തെടുക്കണം.
ഈ പാനില്‍ വേവിച്ചു വച്ച ചോറില്‍ നിന്നും അല്പം ഇടുക. ഇതിനു മുകളില്‍ ബീഫ് മസാല ചേര്‍ക്കുക. ഇതിനു മുകളില്‍ വീണ്ടും ചോറിട്ട് വറുത്തു വച്ചിരിയ്ക്കുന്ന സവാള, മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവയിടണം. വീണ്ടും ചോറിട്ട് ബീഫ് മസാല, ചോറ്, മുന്തിരി-സവാള എന്നിവ ചേര്‍ക്കുക. ഇളം ചൂടില്‍ ഇത് രണ്ടുമിനിറ്റു വേവിചെടുക്കുക.
.