3 April, 2020
സിന്ധി ദാല്‍ കറി തയ്യാറാക്കൂന്നത്

ചേരുവകകൾ;-
കടലപ്പരിപ്പ്-ഒരു കപ്പ്
സവാള-1
പച്ചമുളക്-3
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഡ്രൈ മാംഗോ പൗഡല്‍-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കറിവേപ്പില
തയാറാകുന്ന വിധം;-
പരിപ്പ് നല്ലപോലെ കഴുകിയെടുക്കുക. ഇതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയുമിട്ട് വേവിയ്ക്കണം. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേക്ക് ജീരകമിട്ടു പൊട്ടിയ്ക്കുക. കറിവേപ്പിലയും ചേര്‍ക്കാം. ഇതിലേക്ക് പച്ചമുളക്, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കി വേവിച്ചു വച്ചിരിയ്ക്കുന്ന പരിപ്പും ചേര്‍ത്തിളക്കണം. പിന്നീട് ഇതിലേക്ക് ഡ്രൈ മാംഗോ പൗഡര്‍, ഗരം മസാല എന്നിവ ചേര്‍ത്തിളക്കണം. മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ജീരകം പൊട്ടിച്ച് സവാള ചേര്‍ത്തു വഴറ്റുക. കറിവേപ്പിലയും ചേര്‍ത്തിളക്കണം. ഇതിലേക്ക് ദാല്‍ ചേര്‍ത്ത് ഇളക്കാം. സ്വാദേറിയ സിന്ധി ദാല്‍ കറി റെഡി.