"> ദഹി ഇഡ്ഢലി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ | Malayali Kitchen
HomeFood Talk ദഹി ഇഡ്ഢലി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ

ദഹി ഇഡ്ഢലി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഇഡ്ഢലി-20

തൈര്-5 കപ്പ്

പാല്‍-2 കപ്പ്

ക്യാരറ്റ്-1 (ഗ്രേറ്റ് ചെയ്തത്)

പഞ്ചസാര-1 ടീസ്പൂണ്‍

ഉപ്പ് അരയ്ക്കുവാന്‍

കശുവണ്ടിപ്പരിപ്പ്-അര കിലോ

തേങ്ങ ചിരകിയത്-1 ടേബിള്‍ സ്പൂണ്‍

പച്ചമുളക്-4

വറുത്തിടാന്‍ കടുക്-1 ടീസ്പൂണ്‍

ഉഴുന്നുപരിപ്പ് 1 ടീസ്പൂണ്‍

ഉണക്കമുളക്-5

കായം-ഒരു നുള്ള്

കറിവേപ്പില

എണ്ണ

ഇഡ്ഢലി വേവിച്ചെടുത്ത് ഇത് ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. തൈരും പാലും കൂട്ടിക്കലര്‍ത്തി നല്ലപോലെ ഉടയ്ക്കുക. ഇതിലേയ്ക്ക് പഞ്ചസാരയും ഉപ്പും കലര്‍ത്തി വീണ്ടും ഉടച്ചെടുക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും ഉഴുന്നുപരിപ്പും ഉണക്കമുളകും കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിയ്ക്കുക. ഇതിനു ശേഷം തൈരും കായപ്പൊടിയും ഇതിലേക്കു ചേര്‍ത്തിളക്കണം. കശുവണ്ടിപ്പരിപ്പ് പൊടിച്ചത്, തേങ്ങ, പച്ചമുളക് എന്നിവ മുകളിലെ മിശ്രിതതത്തിലേയ്ക്കു ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം കഷ്ണങ്ങളാക്കി വച്ച ഇഡ്ഢലി ഇതിലേക്കു ചേര്‍ത്തിളക്കണം. ഇഡ്ഢലിക്കൂട്ട് നല്ലപോലെ ഇളക്കി അല്‍പം കഴിയുമ്പോള്‍ ഇത് മാറ്റി എടുകാം. ഇതിനെ ക്യാരറ്റ് കൊണ്ട് അലങ്കരിച്ച് എടുകാം.

Leave a Reply

Your email address will not be published. Required fields are marked *