"> കേരളാ സ്‌റ്റൈല്‍ ചെമ്മീന്‍ മസാലയുണ്ടാക്കാം, | Malayali Kitchen
HomeFood Talk കേരളാ സ്‌റ്റൈല്‍ ചെമ്മീന്‍ മസാലയുണ്ടാക്കാം,

കേരളാ സ്‌റ്റൈല്‍ ചെമ്മീന്‍ മസാലയുണ്ടാക്കാം,

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചെമ്മീന്‍-അര കിലോ

സവാള-3

തക്കാളി-3

പച്ചമുളക്-5

മുളകുപൊടി-2 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

കടുക്-1 ടീസ്പൂണ്‍

കറിവേപ്പില

വെള്ളം

വെളിച്ചെണ്ണ

ഉപ്പ്

തയാറാകുന്നത്;-

ഒരു പാത്രത്തില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേക്കു കടുകു പൊട്ടിയ്ക്കണം. സവാള ഇതിലേക്കു ചേര്‍ത്ത് വഴറ്റുക. തക്കാളിയും ഇതിലേക്കു ചേര്‍ത്ത് വഴറ്റണം. പച്ചമുളക് , കറിവേപ്പില എന്നിവയും ഇതിലേക്കു ചേര്‍ക്കണം. മുകളിലെ കൂട്ട് നല്ലപോലെ വഴറ്റിയ ശേഷം ഇതിലേക്ക് മുളകുപൊടി ചേർത്ത് വഴറ്റുക. ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് ഗ്രേവിയാക്കി എടുക്കുക. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കണം. ചെമ്മീന്‍ നല്ലപോലെ വെന്ത് മസാല കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക. ഇതിലേക്ക് കറിവേപ്പില ചേര്‍ക്കണം. വെളിച്ചെണ്ണയും ചേര്‍ത്തിളക്കുക. ചെമ്മീന്‍ മസാല റെഡി.

Leave a Reply

Your email address will not be published. Required fields are marked *