"> മസാല മുളക് എങ്ങനെയുണ്ടാക്കാമെന്നു നോക്കാം, | Malayali Kitchen
HomeFood Talk മസാല മുളക് എങ്ങനെയുണ്ടാക്കാമെന്നു നോക്കാം,

മസാല മുളക് എങ്ങനെയുണ്ടാക്കാമെന്നു നോക്കാം,

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

അധികം എരിവില്ലാത്ത നീണ്ട പച്ചമുളക്-6

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

മുളകുപൊടി-അര ടീസ്പൂണ്‍

മല്ലിപ്പൊടി-1 ടീസ്പൂണ്‍

ആംചുര്‍ പൗഡര്‍-1 ടീസ്പൂണ്‍

ചെറിയ പച്ചമുളക്-2

കടുക്-അര ടീസ്പൂണ്‍

ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍

ഉപ്പ്

എണ്ണ

തയാറാകുന്ന വിധം;-

രണ്ടുതരം മുളകുകളും ഇടത്തരം കഷ്ണങ്ങളാക്കി അരിയുകയോ നീളത്തില്‍ വരയുകയോ ചെയ്തെടുക്കാം. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കടുകു പൊട്ടിയ്ക്കുക. മുളക് ഇതിലേക്കു ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റുക. മഞ്ഞള്‍പ്പൊടിയും ഉപ്പും ഇതിലേക്കു ചേര്‍ക്കണം. മുളക് ഒരുവിധം വെന്തുകഴിഞ്ഞാല്‍ മറ്റു മസാലപ്പൊടികള്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കാം. മസാല മുളക് തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *