5 April, 2020
പനീര്‍ ബട്ടര്‍ മസാലുണ്ടാക്കാം

ചേരുവകകൾ;-
പനീര്‍-500 ഗ്രാം
സവാള-1
തക്കാളി-3
മുഴുവന്‍ മല്ലി-2
ഉണക്കമുളക്-2
ബട്ടര്‍-4 ടീസ്പൂണ്‍
വയനയില-1
ഗ്രാമ്പൂ-2
ഇഞ്ചി,വെളുത്തുള്ളി-1 ടീസ്പൂണ്‍
കറുവാപ്പട്ട-1
ഉണക്കമുളക്-2
മുഴുവന്‍ മല്ലി-2 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
കസൂരി മേത്തി-1 ടീസ്പൂണ്‍
ഫ്രഷ് ക്രീം-1 ടീസ്പൂണ്‍
ഉപ്പ്
വെള്ളം-അര കപ്പ്
തയാറാകുന്ന വിധം;-
ഒരു പാനില്‍ രണ്ടു ടീസ്പൂണ്‍ ബട്ടര്‍, ഒരു സ്പൂണ്‍ എണ്ണ എന്നിവ ചുടാക്കിയെടുക്കുക. മുഴുവന്‍ മല്ലിയും മുളകും ചതച്ച് ഇതിലേക്കു ചേര്‍ക്കണം. കറുവാപ്പട്ട, ഗ്രാമ്പൂ, വയനയില എന്നിവയും ചേര്‍ത്തിളക്കണം. മുകളിലെ മിശ്രിതം നല്ലപോലെ മൂത്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് അരിഞ്ഞ സവാള ചേര്‍ക്കുക. ഇത് നല്ലപോലെ വഴറ്റിയ ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇത് നല്ലപപോലെ മൂപ്പിയ്ക്കണം. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, തക്കാളി എന്നിവ ചേര്‍ത്തിളക്കുക. തക്കാളി നല്ലപോലെ ഉടയണം. ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് കസൂരി മേത്തി ചേര്‍ത്തിളക്കുക. ഇത് ഒന്നുരണ്ടു മിനിറ്റ് ചേര്‍ത്തിളക്കിയ ശേഷം നമ്മുക് ഏത് എടുകാം.