5 April, 2020
ക്യാപ്സിക്കം ബുര്‍ജി തയാറാകാം

ചേരുവകകൾ;-
ക്യാപ്സിക്കം-2
സവാള-1
ജീരകം-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-അര ടീസ്പൂണ്‍
കടലമാവ-1 ടേബിള്‍ സ്പൂണ്‍
എണ്ണ
ഉപ്പ്
തയാറാകുന്ന വിധം;-
ക്യാപ്സിക്കവും സവാളയും ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കുക. ജീരകം, അരിഞ്ഞ സവാള എന്നിവയിട്ട് നല്ലപോലെ വഴറ്റണം. ഇതിലേക്ക് ക്യാപ്സിക്കം ചേര്‍ത്തിളക്കുക. മസാലപ്പൊടികളും ഉപ്പും ഇടണം. ഇത് നല്ലപോലെ ഇളക്കുക. കടലമാവില്‍ അല്പം വെള്ളം ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇടത്തരം കട്ടിയേ പാടൂ. ഇത് ക്യാപ്സിക്കം മസാലയിലേക്കു ചേര്‍ത്തിളക്കണം. ഇത് ക്യാപ്സിക്കത്തില്‍ പിടിച്ചു കഴിഞ്ഞാല്‍ വാങ്ങി വയക്കാം.