"> സാബുദാന താലിപീത് തയാറാകാം | Malayali Kitchen
HomeFood Talk സാബുദാന താലിപീത് തയാറാകാം

സാബുദാന താലിപീത് തയാറാകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

സാബുദാന-1 കപ്പ്

ഉരുളക്കിഴങ്ങ് (തൊലികളഞ്ഞ് വേവിച്ചു -അരക്കപ്പ് ഗ്രേറ്റ് ചെയ്തത്)

നിലക്കടല-കാല്‍കപ്പ് (വറുത്തു തൊലി കളഞ്ഞുപൊടിച്ചത്)

ഗോതമ്പുപൊടി-കാല്‍ കപ്പ്

പച്ചമുളക്-1

ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍

ഉപ്പ്

എണ്ണ

മല്ലിയില

തയാറാകുന്ന വിധം;-

സാബുദാന നല്ലപോലെ കഴുകി അരക്കപ്പ് വെള്ളത്തിലിട്ടു കുതിര്‍ത്തെടുക്കുക. എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് സാബുദാന കുഴച്ച് ചപ്പാത്തിമാവു പരുവത്തിലാക്കുക. ഒരു പ്ലാസ്റ്റിക് പേപ്പറില്‍ എണ്ണ പുരട്ടി ഒരു ഉരുള മാവ് ഇതിലേക്കു വയ്ക്കുക. എണ്ണ പുരട്ടിയ മറ്റൊരു പ്ലാസ്റ്റിക് പേപ്പര്‍ ഇതിനു മുകളില്‍ വച്ച് ഇത് അല്‍പം വട്ടത്തില്‍ കൈ കൊണ്ടമര്‍ത്തി പരത്തുക. ഇത് ചൂടായ പാനിലേക്കു മാറ്റി അല്‍പം എണ്ണ തൂവി ഇരുവശവും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ചുട്ടെടുക്കാം. പ്ലാസ്റ്റിക് കവറിലല്ലെങ്കില്‍ കൈവെള്ളയില്‍ അല്‍പം എണ്ണ പുരട്ടി കൈവള്ളയില്‍ വച്ചോ അല്ലെങ്കില്‍ പാനില്‍ ഉരുള വച്ച് കൈകൊണ്ടോ ഇതു പരത്താം. .

Leave a Reply

Your email address will not be published. Required fields are marked *