"> ഡ്രാഗണ്‍ ചിക്കന്‍ തയാറാകാം | Malayali Kitchen
HomeFood Talk ഡ്രാഗണ്‍ ചിക്കന്‍ തയാറാകാം

ഡ്രാഗണ്‍ ചിക്കന്‍ തയാറാകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

എല്ലില്ലാത്ത ചിക്കന്‍-1 കിലോ

ഇഞ്ചി ചെറുതായി അരിഞ്ഞത്-അര ടേബിള്‍ സ്പൂണ്‍

വെളുത്തുള്ളി ചെറുതായി അരിഞ്ഞത്-അര ടേബിള്‍ സ്പൂണ്‍

ഉണക്കമുളക് ചതച്ചത്-ഒരു ടേബിള്‍ സ്പൂണ്‍

തക്കാളി സോസ്-8 ഔണ്‍സ്

സോയാസോസ്-1 ടേബിള്‍ സ്പൂണ്‍

പഞ്ചസാര-അര ടീ്‌സ്പൂണ്‍

സവാള-1

ഉള്ളിത്തണ്ട്-അര കെട്ട്

തയാറാക്കുന്ന വിധം;-

ചിക്കനില്‍ പുരട്ടാന്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍ കുരുമുളക്-ഒന്നര ടീസ്പൂണ്‍ മുട്ട വെള്ള-1 കോണ്‍ഫ്‌ളോര്‍-2 ടേബിള്‍ സ്പൂണ്‍ ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടാനുള്ള സാധനങ്ങള്‍ ചേര്‍്ത്ത് അര മണിക്കൂര്‍ പുരട്ടി വയ്ക്കണം. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ എണ്ണയില്‍ വറുത്തെടുക്കുക. ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ, സവാള എന്നിവ ചേര്‍ത്തിളക്കണം. ഇത് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ മുളകു ചതച്ചതു ചേര്‍ക്കുക. പിന്നീട് സോസുകളും പഞ്ചസാരയും ചേര്‍ത്തിളക്കണം. ഈ മിശ്രിതം നല്ലപോലെ കുഴമ്പു പരുവത്തിലാകുമ്പോള്‍ വറുത്തു വച്ച ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. മസാല ചിക്കനില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക. ഇതിലേക്ക് ഉള്ളിത്തണ്ട് ചെറുതായി അരിഞ്ഞിട്ട് ചൂടോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *