"> അനാര്‍-മുസംബി ജ്യൂസ് എങ്ങനെ തയാറാകാം | Malayali Kitchen
HomeFood Talk അനാര്‍-മുസംബി ജ്യൂസ് എങ്ങനെ തയാറാകാം

അനാര്‍-മുസംബി ജ്യൂസ് എങ്ങനെ തയാറാകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

മാതളനാരങ്ങ 2

മുസംബി 2

പഞ്ചസാര 2 വലിയ സ്പൂണ്‍

വെള്ളം 2 വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

നന്നായി പഴുത്ത മാതളനാരങ്ങയുടെ അല്ലികള്‍ അടര്‍ത്തിയെടുത്ത് മിക്സിയില്‍ അടിച്ചെടുക്കുക. മുസംബിയുടെ നീര് പിഴിഞ്ഞെടുക്കുകയോ ജ്യൂസറില്‍ അടിച്ചെടുക്കുകയോ ചെയ്യാം. വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ചൂടാക്കി സിറപ്പ് തയ്യാറാക്കി ചൂടാറാന്‍ വെക്കണം.

അനാര്‍ ജ്യൂസും മുസംബി ജ്യൂസും യോജിപ്പിച്ച ശേഷം പാകത്തിന് സിറപ്പ് ചേര്‍ക്കുക. ജ്യൂസ് ഗ്ലാസിലേക്ക് പകര്‍ത്തി ഐസ്‌ക്യൂബ് ചേര്‍ത്തിളക്കി അലങ്കരിച്ച് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *