10 April, 2020
കോളിഫ്ളവര്‍ ഫ്രൈ എങ്ങനെ തയാറാകാം

ചേരുവകകൾ;-
കോളിഫ്ളവര്‍ – 1 വലുത്
ഉരുളക്കിഴങ്ങ് – 2 എണ്ണം
(ചുരണ്ടി കഷ്ണങ്ങളാക്കിയത്)
മഞ്ഞള്‍പ്പൊടി –അര ടീസ്പൂണ്‍
എണ്ണ – 2 കപ്പ്
വെളുത്തുള്ളി പേസ്റ്റ് – അര ടീസ്പൂണ്‍
ജിരകം
(വറുത്ത് പൊടിച്ചത് ) – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം:
കോളിഫ്ളവര്‍ കഴുകി, പുഴുകളഞ്ഞ് ചെറുപൂക്കള്‍ ആയി വിടര്‍ത്തി വയ്ക്കുക. ഉരുക്കിഴങ്ങ് അരിഞ്ഞതും കോളിഫ്ളവര്‍ വിടര്‍ത്തിയതും ഒരു പാത്രത്തില്‍ എടുത്ത് ഉപ്പും മഞ്ഞളും വിതറി 10 മിനിറ്റ് വക്കുക. എണ്ണ ചൂടാക്കി ഇവയില്‍ കുറേശെ്ശ ഇട്ട് വറുത്ത് അല്പനേരം അടച്ചു, തുറക്കുക. പൊന്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി പേസ്റ്റ് മല്ലിപ്പൊടി, ജീരകം വറുത്ത് പൊടിച്ചത് എന്നിവ വിതറി നന്നായി വരണ്ട് വരുമ്പോള്‍ വാങ്ങുക.