11 April, 2020
മട്ടണ്‍ കൊഫ്ത എങ്ങനെ ഉണ്ടാക്കാം..

ചേരുവകകൾ;-
എല്ല് നീക്കിയ ആട്ടിറച്ചി കഷ്ണങ്ങള്‍– 750 ഗ്രാം
എണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
ഗരംമസാലപ്പൊടി – അര ടീസ്പൂണ്‍
പച്ചമുളക് – 2–3 എണ്ണം (പിളര്‍ന്നത്)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍സ്പൂണ്‍
പുതിനയില – 2 ടേബിള്‍സ്പൂണ്‍
മല്ലിയില – 2ടേബിള്‍സ്പൂണ്‍
വെള്ളം – 1 കപ്പ്
എണ്ണ – വറുക്കാന്‍
ഗ്രാമ്പൂ, ഏലയ്ക്ക – 2 എണ്ണം വീതം
പട്ട – 1 നീളത്തില്‍ 1 എണ്ണം
തയാറാക്കുന്ന വിധം:-
ആദ്യമായി ഇറച്ചി കഷ്ണങ്ങള്‍ നന്നായി കഴുകുക. ഇനി ഒരു പ്രഷര്ക്കുക്കറിലിട്ട് (3–4 കഷണം മാറ്റി വക്കുക) ഉപ്പ്, മഞ്ഞള്‍, മുളകു പൊടി, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ്,
എണ്ണ എന്നിവയിട്ട് നന്നായിളക്കുക. 5 മിനിറ്റ് നന്നായി വറുക്കുക. പട്ട, ഏലയ്ക്ക, ഗ്രാമ്പൂ, മല്ലിയില, പുതിനയില, പച്ചമുളക്, എന്നിവ ചേര്‍ത്തിളക്കുക. കുരുമുളകുപൊടിയ
ും ഗരം മസാലപ്പൊടിയും ചേര്‍ത്ത് വീണ്ടും ഇളക്കുക. കുറച്ചു വെള്ളമൊഴിച്ച് അടച്ചു വേവിച്ച് ഇറച്ചി മയമാക്കി എടുക്കുക. അല്പം വെള്ളം അവശേഷിക്കുന്നുവെങ്കില്‍ വറ്റിച്ച്
ഈര്‍പ്പം കളഞ്ഞ് ആറാന്വക്കുക.
ഒരു മിക്സിജാറില്‍ വേവിച്ച ഇറച്ചിക്കഷ്ണങ്ങളും മാറ്റിവച്ച 4 ഇറച്ചിക്കഷ്ണങ്ങളും ഇട്ട് അടിച്ച് വക്കുക. കയ്യില്‍ അല്പം എണ്ണ തടവി, ഈ കൂട്ടില്‍ കുറേശെ്ശ വച്ച് ചെറു ഉരുളകളാക്കി തിളച്ച എണ്ണയില്‍ ഇട്ട് വറുത്ത് ബ്രൗണ്‍ നിറമാക്കി കോരുക.