"> ഫ്രൂട്ട് സാലഡ് തയ്യാറാക്കാം | Malayali Kitchen
HomeFood Talk ഫ്രൂട്ട് സാലഡ് തയ്യാറാക്കാം

ഫ്രൂട്ട് സാലഡ് തയ്യാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ആപ്പിള്‍ – 3 എണ്ണം

റോബസ്റ്റ – 2 എണ്ണം

പപ്പായ – 2 വലിയ കഷ്ണം

ഏത്തപ്പഴം – 2 എണ്ണം

കുരുവില്ലാത്ത മുന്തിരി – 100 ഗ്രാം

ചെറി – 50 ഗ്രാം

പഞ്ചസ്സാര – 4 ടേബിള്‍ സ്പൂണ്‍

ഒന്ന് മുതല്‍ ആറുവരെയുള്ള ഫ്രൂട്ട്‌സ് എല്ലാം ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി ഒരു പാത്രത്തില്‍ ആക്കി മുകളില്‍ പഞ്ചസാര തൂവി നന്നായി ഇളക്കിയ ശേഷം തണുക്കാനായി ഫ്രിഡ്ജില്‍ വയ്ക്കുക.

ക്രീം ഉണ്ടാക്കാന്‍ വേണ്ടത്;-

പാല്‍ – ഒരു ലിറ്റര്‍

കസ്റ്റെര്‍ഡ് പൌഡര്‍ – 6 ടേബിള്‍ സ്പൂണ്‍

പഞ്ചസ്സാര – കാല്‍ കിലോ

തയാറാക്കുന്ന വിധം

പാലും പഞ്ചസ്സാരയും കസ്റ്റെര്‍ഡ് പൌഡറും ചേര്‍ത്ത് നന്നായി ഇളക്കി ചുവടു കട്ടിയുള്ള ഒരു പാത്രത്തില്‍ ഒഴിച്ച് അടുപ്പില്‍ വച്ച് കുറുകി വരുന്നതുവരെ തിളപ്പിക്കുക. ( അടുപ്പില്‍ വയ്ക്കുമ്പോള്‍ മുതല്‍ തുടരെ ഇളക്കിക്കൊണ്ടിരുന്നില്ലെങ്കില്‍ ക്രീം പാത്രത്തിന്റെ അടിയില്‍ പിടിക്കുകയും കരിഞ്ഞ ചുവ വരുകയും ചെയ്യും ). കുറുകി വരുമ്പോള്‍ വാങ്ങി വച്ചശേഷം ചൂടാറുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക.

ഫ്രൂട്ട് മിക്‌സും ക്രീമും നന്നായി തണുത്തുകഴിയുമ്പോള്‍ എടുത്ത് ഉപയോഗികം

Leave a Reply

Your email address will not be published. Required fields are marked *