14 April, 2020
സ്പെഷ്യൽ മീൻ പൊള്ളിച്ചത്…

ചേരുവകകൾ;-
അയക്കൂറ മീൻ കഷണം – 2 എണ്ണം
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി – അര ടീസ്പൂൺ
കാശ്മീരി മുളകുപൊടി – അര ടീസ്പൂൺ
ഉപ്പ് – മുക്കാൽ ടീസ്പൂൺ
കുരുമുളകുപൊടി – കാൽ ടീസ്പൂൺ
നാരങ്ങാനീര് – ഒരു ടീസ്പൂൺ
(ആദ്യം തന്നെ മീൻ നന്നായി കഴുകി ഈ പറഞ്ഞ ചേരുവകൾ ഒക്കെ ചേർത്ത് ഒരു 30 മിനിറ്റ് മാരിനേറ്റ് ചെയ്തു വെക്കുക.)
കറിവേപ്പില
വെളിച്ചെണ്ണ – മൂന്ന് ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം;-
ഒരു പാൻ ചൂടാക്കി അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി കഴിഞ്ഞതിനുശേഷം തീ മീഡിയത്തിൽ ആക്കി കുറച്ചു കറിവേപ്പില ഇട്ടു കൊടുക്കാം. അതിനുശേഷം മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന അയക്കൂറ മീൻ ഇതിലേക്കിട്ട് വറുത്തെടുക്കാം. രണ്ടു ഭാഗങ്ങളും നന്നായി മൊരിഞ്ഞു പാകമായി വന്നതിനുശേഷം തീ ഓഫ് ചെയ്യാം.