"> മസാല ഇടിയപ്പം തയാറാക്കാം | Malayali Kitchen
HomeFood Talk മസാല ഇടിയപ്പം തയാറാക്കാം

മസാല ഇടിയപ്പം തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഇടിയപ്പം – 1 കപ്പ്‌

സവാള – 1 എണ്ണം ചെറുതായി അരിഞ്ഞത്

ജിഞ്ചർ ഗാർലിക് പേസ്റ്റ് – 1 സ്‌പൂൺ

തക്കാളി – 1 എണ്ണം ചെറുതായി അറിഞ്ഞത്

മഞ്ഞൾ പൊടി – 1 നുള്ള്

മുളക് പൊടി – 1/2 സ്‌പൂൺ

ഗരം മസാല – 1/2 സ്‌പൂൺ

മല്ലി ഇല അരിഞ്ഞത് – 1 സ്‌പൂൺ

ഉപ്പ് ആവശ്യത്തിന്

വെളിച്ചെണ്ണ – 2 സ്‌പൂൺ

ജീരകം – 1/2 സ്‌പൂൺ

കറുവ പട്ട – 1/4 ഇഞ്ച്‌ കഷണം

ഗ്രാമ്പൂ – 2 എണ്ണം

കറി വേപ്പില – 1 തണ്ട്

തയാറാക്കുന്ന വിധം;-

ഇടിയപ്പം ചെറുതായി ഉടച്ചു എടുക്കുക , രണ്ടാമത്തെ ചേരുവകൾ എണ്ണ ചൂടാക്കി അതിൽ മൂപ്പികുക അതിലേയ്ക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റ് , സവാള , ഇട്ട് വഴറ്റുക , തക്കാളി ഇടുക , മഞ്ഞൾ പൊടി,മുളക് പൊടി , ഗരം മസാല , ഉപ്പ് ഇവ ചേർത്ത് ഇളക്കുക പാകം ശരി ആയാൽ ഇടിയപ്പം ചേർത്ത് നല്ലവണ്ണം ഇളക്കി , മുകളിൽ മല്ലി ഇല വിതറുക ,

Leave a Reply

Your email address will not be published. Required fields are marked *