"> പക്കാവട ഉണ്ടാക്കാം …! | Malayali Kitchen
HomeFood Talk പക്കാവട ഉണ്ടാക്കാം …!

പക്കാവട ഉണ്ടാക്കാം …!

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

കടലമാവ് മൂന്നു കപ്പ്

അരിപ്പൊടി ഒരു കപ്പ്

നല്ലജീരകം ഒന്നര ടീസ്പൂണ്‍

കായപ്പൊടി ഒന്നര ടീസ്പൂണ്‍

മുളകുപൊടി രണ്ട് ടീസ്പൂണ്‍

ഉള്ളി പൊടിയായരിഞ്ഞത് നാല് ടീസ്പൂണ്‍

കറിവേപ്പില രണ്ടിതള്‍ പൊടിയായരിഞ്ഞത്

ഉപ്പ്,

വെളിച്ചെണ്ണ ആവശ്യത്തിന്

തയാറാക്കുന്നവിധം:

കടലമാവും അരിപ്പൊടിയും നന്നായി ഇളക്കിച്ചേര്‍ക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് മറ്റെല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിച്ചെടുക്കുക. ഇനി സേവനാഴിയില്‍ പക്കാവടയുടെ ചില്ലിട്ട് ഞെക്കിയെടുത്ത് തിളച്ച വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക.രുചികരമായ പക്കാവട റെഡി

Leave a Reply

Your email address will not be published. Required fields are marked *