"> സേമിയ ഉപ്പുമാവ്‌ തയാറാകാം | Malayali Kitchen
HomeFood Talk സേമിയ ഉപ്പുമാവ്‌ തയാറാകാം

സേമിയ ഉപ്പുമാവ്‌ തയാറാകാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

സേമിയ വേവിച്ച്‌ വെള്ളം ഊറ്റിയത്‌ – 2 കപ്പ്‌

എണ്ണ – 2 ടീസ്പ്പൂണ്‍

കടുക്‌ – 1/2 ടീസ്പ്പൂണ്‍

ഉഴുന്നു പരിപ്പ്‌ – 1/2 ടീസ്പ്പൂണ്‍

വറ്റല്‍ മുളക്‌ – 1 എണ്ണം

കറിവേപ്പില – 2 തണ്ട്‌.

സവോള പൊടിയായി അരിഞ്ഞത്‌ – 1/2 കപ്പ്‌

ഇഞ്ചി പൊടിയായി അരിഞ്ഞത്‌ – 1 റ്റീസ്പ്പൂണ്‍

പച്ചമുളക്‌ പൊടിയായി അരിഞ്ഞത്‌ – 1 റ്റീസ്പ്പൂണ്‍

ഉപ്പ്‌ പാകത്തിന്‌.

തയാറാക്കുന്ന വിധം;-

എണ്ണ ചൂടാക്കി കടുക്‌, ഉഴുന്നുപരിപ്പ്‌, കറിവേപ്പില, വറ്റല്‍മുളക്‌ എന്നിവ മൂപ്പിക്കുക.
ഇതില്‍ സവോള, ഇഞ്ചി, പച്ചമുളക്‌ എന്നിവ പൊടിയായി അരിഞ്ഞത്‌ ചേര്‍ത്തിളക്കി നന്നായി വഴറ്റുക.
ഇതിലേയ്ക്ക്‌ വേവിച്ച സേമിയയും ഉപ്പും ചേര്‍ത്തിളക്കി തീയില്‍ നിന്നും വാങ്ങി ചൂടോടെ ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *