"> പഴം പൊരി തയാറാക്കാം | Malayali Kitchen
HomeFood Talk പഴം പൊരി തയാറാക്കാം

പഴം പൊരി തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ഏത്തപ്പഴം – 2

മൈദ – 1 കപ്പ്‌

മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍

ജീരകം – 1/4 ടീസ്പൂണ്‍

ഉപ്പ്‌ – ആവശ്യത്തിന്‍

പഞ്ചസാര – 2 ടേബിള്‍ സ്പൂണ്‍

വെള്ളം – ആവശ്യത്തിന്‍

വെളിച്ചെണ്ണ – മുക്കിപ്പൊരിക്കാന്‍ പാകത്തിന്‍

അരിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം;-

പഴം നീളത്തില്‍ മുറിച്ച്‌ കഷ്ണങ്ങളാക്കുക.

മൈദ,ജീരകം,പഞ്ചസാര,ഉപ്പ്‌ ,അരിപ്പൊടി,
മഞ്ഞള്‍പ്പൊടി എല്ലാം വെള്ളം ചേര്‍ത്ത്‌
കുഴമ്പ്‌ പരുവത്തിലാക്കുക.

എണ്ണ ചൂടാക്കി , തയ്യാറാക്കി വെച്ചിരിക്കുന്ന മാവില്‍ പഴകഷ്ണങ്ങള്‍ മുക്കി, എണ്ണയില്‍ ഇട്ട്‌ മൊരിച്ചെടുക.

Leave a Reply

Your email address will not be published. Required fields are marked *