17 April, 2020
പനീര്‍ ഹുസൈനി കബാബ് തയാറാക്കാം

ചേരുവകകൾ;-
പനീര്‍1 കപ്പ്
കോണ്‍ഫ്ളോര്‍1 ടേബിള്‍ സ്പൂണ്‍
മട്ടന്‍ സ്റ്റോക്ക്1 കപ്പ്
പച്ചമുളക് 4
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്1 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്അര ടേബിള്‍ സ്പൂണ്‍
ഉപ്പ്
എണ്ണ
ബ്രെഡ് ക്രംമ്പ്സ്
ബ്രെഡ് സ്ലൈസ്
തയാറാക്കുന്ന വിധം;-
ബ്രെഡ് സ്ലൈസ് മട്ടന്‍ സ്റ്റോക്കില്‍ മുക്കുക. ഇത് പിഴിഞ്ഞെടുക്കണം. നല്ലപോലെ ഉടയ്ക്കുക. പനീര്‍ ഗ്രേറ്റു ചെയ്യുക. ഇതും ബ്രെഡും എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകയും കൂട്ടിക്കലര്‍ത്തുക. ഇവ നീളത്തില്‍ ഉരുട്ടിയെടുക്കണം. പിന്നീട് ഇത് ബ്രെഡ് ക്രംമ്പ്സില്‍ ഉരുട്ടിയെടുത്ത് എണ്ണയില്‍ വറുത്തെടുക്കാം. ചൂടോടെ പുതിന ചട്നി, സോസ് എന്നിവ ചേര്‍ത്ത് കഴിയ്ക്കാം.