"> മസാല ചട്നി തയാറാക്കാം .. | Malayali Kitchen
HomeFood Talk മസാല ചട്നി തയാറാക്കാം ..

മസാല ചട്നി തയാറാക്കാം ..

Posted in : Food Talk, Recipes on by : Ninu Dayana

ആവശ്യമായ സാധനങ്ങൾ ;-

സവാള – 2 എണ്ണം (അരിഞ്ഞത് )

ഇഞ്ചി – 2 കഷ്ണം

പച്ചമുളക് – ആവശ്യത്തിന്

വെളുത്തുള്ളി – 10 വലിയ അല്ലി

മുളകുപൊടി – 2 ടീസ്പൂൺ

വെളിച്ചെണ്ണ – അര കപ്പ്

തക്കാളി – 2 ചെറുത് (അരച്ചുവെക്കുക )

ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

സവാള ,ഇഞ്ചി , പച്ചമുളക് ,വെളുത്തുള്ളി തുടങ്ങിയ ഒന്നിച്ച് അരയ്ക്കുക . അതിനു ശേഷം അര കപ്പ് എണ്ണ പാനിൽ ചൂടാക്കുക .ചൂടായ എണ്ണയിലേക്ക് അരച്ചുവച്ച സവാള ,ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി ഇവ ഇട്ട് നന്നായി ഇളക്കുക . ഇതിന്റെ പച്ച ചുവ മാറുന്നതവരെ ഇളയ്ക്കുക . അതിന് ശേഷം രണ്ടു ടീസ്പൂൺ മുളകുപൊടി ഇട്ടിട്ട് വീണ്ടും നന്നായി ഇളക്കുക . അതിൽ മുളക് പിടിക്കുന്നവരെ ഇളക്കിക്കൊണ്ടിരിക്കണം . അരച്ചുവെച്ച തക്കാളി പേസ്റ്റ് ഇതിലേക്ക് ചേർക്കണം . തക്കാളി കൂട്ടിവെച്ച മസാലയിൽ പിടിക്കുന്നവരെ അത് വഴറ്റുക . അതിനു ശേഷം ആവശ്യത്തിന് ഉപ്പ് അതിലേക്ക് ചേർക്കുക . ഈ സമയത്ത് ഉപയോഗിക്കാവുന്ന ഹെൽത്തി ഫുഡാണ് മസാല ചട്നി.

Leave a Reply

Your email address will not be published. Required fields are marked *