18 April, 2020
നാരങ്ങാ രസം എങ്ങനെ ഉണ്ടാക്കാം

അവശ്യസാധനങ്ങൾ;-
ഇഞ്ചി – 1 കഷ്ണം (ചതച്ചത് )
വെളുത്തുള്ളി – 6 എണ്ണം (ചതച്ചത് )
പച്ചമുളക് – 4 എണ്ണം (ചതച്ചത് )
കുരുമുളക് – 1 ടീസ്പൂൺ (ചതച്ചത് )
വെള്ളം – 4 കപ്പ്
മഞ്ഞൾ പൊടി – അര ടീസ്പൂൺ
നാരങ്ങാ നീര് – 2 ടീസ്പൂൺ
മല്ലിയില – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
താളിക്കൽ
കടുക്
വറ്റൽമുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം;-
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പച്ചമുളക് ഇവ ഒരുമിച്ച് ചതയ്ക്കുക. നാലു കപ്പ് വെള്ളത്തിൽ ചതച്ചു വച്ചിരിക്കുന്ന ഇതും ഒപ്പം കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഇട്ട് തിളപ്പിക്കുക. അഞ്ചുമിനിറ്റ് തിളപ്പിച്ച് തിള വന്ന ശേഷം ഇറക്കി വെക്കുക . അതിനു ശേഷം രണ്ടു ടേബിൾ സ്പൂൺ നാരങ്ങാ നീരും ആവശ്യത്തിന് മല്ലിയിലയും ഇടുക . ഇതിന് ശേഷം മറ്റൊരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് കടുകും കറിവേപ്പിലയും വറ്റൽ മുളകു ഇട്ട് ചൂടാക്കുക . പിന്നിട് അത് ഇറക്കി വച്ച പാത്രത്തിലേക്ക് താളിക്കുക . നാരങ്ങാ രസം തയ്യാർ .