"> ചെറുപയർ മുളക് കറി തയാറാക്കാം | Malayali Kitchen
HomeFood Talk ചെറുപയർ മുളക് കറി തയാറാക്കാം

ചെറുപയർ മുളക് കറി തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

ചെറുപയർ – 1 / 4 കിലോ

വെള്ളം – 4 അര കപ്പ്

വറ്റൽ മുളക് – 12

വെളുത്തുള്ളി – 1 ഉണ്ട (15 ചെറിയ അല്ലി അല്ലെങ്കിൽ 8 വലിയ അല്ലി )

ചെറിയ ഉള്ളി – 8 മുതൽ 10 വരെ

താളിക്കൽ

നെയ്യ് – മൂന്ന് ടീസ്പൂൺ

ജീരകം – 1 ടീസ്പൂൺ

വറ്റൽ മുളക് – 4 എണ്ണം

കറിവേപ്പില – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

എടുത്തു വച്ച ചെറുപയറും നാലര കപ്പ് വെള്ളത്തിൽ ഉപ്പും ചേർത്ത് കുക്കറിൽ വേവിയ്ക്കുക . അതോടൊപ്പം വെള്ളത്തിൽ ഇട്ടുവച്ച വറ്റൽ മുളക് 12 എണ്ണം 8 വലിയ വെളുത്തുള്ളി , ചെറിയ ഉള്ളി എട്ടു മുതൽ പത്തു വരെ ഇത് മൂന്നും ഒന്നിച്ച് ചതച്ചു വെക്കുക . അതിനു ശേഷം ഒരു പാനിലേക്ക് എണ്ണയൊഴിച്ചു ഇത് താളിക്കണം . നെയ്യാണേൽ കൂടുതൽ സ്വാദിഷ്ടമാകും . അതിലേക്ക് ഒരു ടീസ്പൂൺ ജീരകം ഇട്ട് വറ്റൽ മുളക് ,കടുക് , കറിവേപ്പില ആദ്യമൊന്നും താളിക്കണം അതിനു ശേഷം കൂട്ടിവച്ചിരിക്കുന്ന മസാല അതിലേക്ക് ചേർത്ത് നന്നായി വഴറ്റുക .അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന ചെറുപയർ വെള്ളത്തോട് കൂടി ആ വറവിലേക്ക് വീഴ്ത്തുക . എന്നിട്ട് നന്നായി മിക്സ് ചെയ്യുക . ചെറുപയർ മുളക് കറി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *