20 April, 2020
കടലമാവ് ഹൽവ!

ചേരുവകകൾ;-
2 ടേബിൾസ്പൂൺ പാൽപ്പൊടി
1 കപ്പ് കടലമാവ്
3/4 കപ്പ് പഞ്ചസാര
1 കൈപിടി ചീന്തിയ ബദാം
1 കൈപിടി പിസ്താ
1 കപ്പ് പാൽ
പൊടിയാക്കിയ ഏലയ്ക്കആവശ്യത്തിന്
തയാറാക്കുന്ന വിധം;-
പാൽ തിളപ്പിച്ച്, പഞ്ചസാരയും പാൽപ്പൊടിയും ചേർക്കുക ഒരു പാൻ എടുത്ത് അതിൽ നെയ്യ് ചേർക്കുക. ചട്ടിയിൽ പാൽ ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് പഞ്ചസാര ചേർത്ത് പാൽ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക. പാൽ തിളക്കാൻ തുടങ്ങുമ്പോൾ, പാൽപ്പൊടി ചേർത്ത് കട്ടിയാവുന്നതുവരെ ഇളക്കി കൊടുക്കാം.
നെയ്യിൽ കടലപ്പൊടി ചേർത്തിളക്കുക മറ്റൊരു പാൻ എടുത്ത് അതിൽ നെയ്യ് ചേർത്ത് ചൂടാക്കുക. ഇതിലേക്ക് കടല പൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. ഇത് ചട്ടിയിൽ നിന്ന് വേർപെടാൻ തുടങ്ങുന്നതുവരെ 3-4 മിനിറ്റ് കുറഞ്ഞതും ഉയർന്നതുമായ തീയിൽ പാകം ചെയ്യാം.
പാൽ മിശ്രിതം കടലമാവിലേയ്ക്ക് ചേർക്കാംകടലപ്പൊടിയുടെ നിറം മാറാൻ തുടങ്ങുമ്പോൾ ഒരു ഗ്ലാസ് വെള്ളം ചേർത്ത് ചേരുവകൾ നന്നായി ഇളക്കുക. ഉടൻ തന്നെ മുൻപേ മറ്റൊരു പാനിൽ തയ്യാറാക്കി വച്ചിരിക്കുന്ന ഖോവ മിക്സ് ചേർത്തു കൊടുക്കാം. ശേഷം നന്നായി ഇളക്കികൊടുത്തു കൊണ്ട് 2-3 മിനിറ്റ് പാകം ചെയ്യാം. ഏലയ്ക്കാപ്പൊടി കൂടി ചേർത്ത് വീണ്ടും ഇളക്കുക.
ഹൽവ റെഡി!കടലമാവ് ഹൽവ തയ്യാറായി കഴിഞ്ഞു.