"> റാഗി ദോശ തയ്യാറാക്കുന്ന വിധം | Malayali Kitchen
HomeFood Talk റാഗി ദോശ തയ്യാറാക്കുന്ന വിധം

റാഗി ദോശ തയ്യാറാക്കുന്ന വിധം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

1 കപ്പ് കൂവരവ്

2 അരിഞ്ഞ ഉള്ളി

1 കൈപിടി മല്ലിയില

കറിവേപ്പിലആവശ്യത്തിന്

പച്ച മുളക്ആവശ്യത്തിന്

ഉപ്പ്ആവശ്യത്തിന്

വെള്ളംആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

മാവ് തയ്യാറാക്കുക ഒരു പാത്രം എടുത്ത് റാഗി മാവിലേക്ക് വെള്ളം ചേർത്ത് മാവ് മിക്സ് ചെയ്ത് കുഴമ്പു രൂപത്തിൽ കുഴച്ചെടുക്കുക

അരിഞ്ഞെടുത്ത ചേരുവകൾ മാവിലേയ്ക്ക് ചേർക്കുക അരിഞ്ഞ സവാള, മല്ലിയില, കറിവേപ്പില, പച്ചമുളക്, ഉപ്പ് എന്നിവ മാവിലേക്ക് ചേർക്കുക. എല്ലാ ചേരുവകളും നന്നായി മാവിൽ ഇളക്കി ചേർക്കുക. അതിൽ കട്ടികൾ ഒന്നും തന്നെ രൂപപെടരുത്

ഒരു തവ ചൂടാക്കി ഇടത്തരം തീയിലിട്ട് അതിൽ റാഗി ദോശ മാവ് ഒഴിക്കുക. സാധാരണ ദോശ ഇത് തവയിൽ പരത്താൻ കഴിയില്ല, പകരം നേർത്ത ദോശ ആകൃതിയിൽ കഴിയുന്ന പോലെ പരത്തിയെടുക്കുക

നെയ് പുരട്ടി പാകം ചെയ്യാം അതിൽ നെയ്യ് ചേർത്ത് കൊടുത്ത് ഇരുവശവും 3-4 മിനിറ്റ് പാകം ചെയ്യുക. ആരോഗ്യകരമായ റാഗി ദോശ തയ്യാറായി കഴിഞ്ഞു !

Leave a Reply

Your email address will not be published. Required fields are marked *