23 April, 2020
കേക്ക് പോപ്സ് എളുപ്പത്തിൽ

ചേരുവകകൾ;-
1 ചോക്ലേറ്റ് സ്പോഞ്ച്
ചോക്കലേറ്റ് ചിപ്സ്ആവശ്യത്തിന്
കളർഫുൾ സ്പ്രിങ്കിൾസ് ആവശ്യത്തിന്
1/2 കപ്പ് ചോക്കളേറ്റ് സോസ്
3 ടീസ്പൂൺ വിപ്ഡ് ക്രീം
2 ചതച്ച ഡൈജസ്റ്റീവ് ബിസ്കറ്റ്സ്
തയ്യാറാക്കുന്ന വിധം;-
സ്പോഞ്ച് കേക്ക് നന്നായി പൊടിക്കുകഒരു പാത്രത്തിൽ ചോക്ലേറ്റ് സ്പോഞ്ച് കേക്ക് നന്നായി ഉടച്ചെടുത്തതും വിപ്പ് ക്രീമും ചതച്ച ബിസ്കറ്റും ചേർത്ത് എല്ലാ ചേരുവകളും നന്നായി കുഴച്ചെടുക്കുക. ഇത് ഉണങ്ങിയാൽ കുറച്ച് കൂടി വിപ്പ് ക്രീം ചേർത്ത് മൃദുവാക്കി മാറ്റാം
ഇതുപയോഗിച്ച് ചെറിയ ഉരുളകൾ ഉണ്ടാക്കാം ഇതിൽ നിന്നും വളരെ ചെറിയ പന്തുകളുടെ രൂപത്തിൽ ഉരുളകൾ ഉണ്ടാക്കി 2-3 മിനിറ്റ് നേരം മാറ്റി വയ്ക്കുക. അടുത്തതായി ലോലിപോപ്പ് സ്റ്റിക്കുകൾ എടുത്ത് അതിൻറെ അറ്റം ചോക്ലേറ്റ് സോസിൽ മുക്കി തയ്യാറാക്കിവെച്ചിരിക്കുന്ന ഉരുളകളിൽ കുത്തി നിർത്തുക. ലോലിപോപ്പ് കാണാൻ എങ്ങനെയിരിക്കുന്നു അതുപോലെ ആയിരിക്കണം ഇതിൻറെ ആകൃതിയും.
അൽപനേരം ഫ്രിഡ്ജിൽ സൂക്ഷിക്കാം ഇത് ഒരു മണിക്കൂർ നേരം ഫ്രിഡ്ജിൽ സൂക്ഷിച്ച് സെറ്റാകാൻ അനുവദിക്കുക.
കേക്ക് പോപ്സിന് ഒരു ഫൈനൽ ടച്ച്!ഫ്രിഡ്ജിൽ നിന്നും കേക്ക് പോപ്പുകൾ നീക്കം ചെയ്ത് ഉരുക്കിയ ചോക്ലേറ്റിൽ മുക്കിയെടുത്ത് ശേഷം അതിൽ സ്പ്രിംഗളറുകൾ വിതറി നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം.