"> റഷ്യൻ സാലഡ് തയാറാക്കാം | Malayali Kitchen
HomeFood Talk റഷ്യൻ സാലഡ് തയാറാക്കാം

റഷ്യൻ സാലഡ് തയാറാക്കാം

Posted in : Food Talk, Recipes on by : Ninu Dayana

ചേരുവകകൾ;-

2 ടേബിൾസ്പൂൺ മയോണൈസ്

4 ടേബിൾസ്പൂൺ തൈര്

1 കപ്പ് ചതുരത്തിൽ അരിഞ്ഞ കൈതച്ചക്ക

1/2 കപ്പ് മാതള വിത്ത്

1/4 കപ്പ് അരിഞ്ഞ ബീൻസ്

1/4 കപ്പ് അരിഞ്ഞ ക്യാരറ്റ്

1 കപ്പ് അരിഞ്ഞ ഉരുളക്കിഴങ്ങ്

1/4 കപ്പ് ശീതീകരിച്ച മധുര ചോളം

ഉപ്പ്ആവശ്യത്തിന്

1 ടീസ്പൂൺ പഞ്ചസാരപൊടി

1 ടീസ്പൂൺ ചതച്ച കുരുമുളക്

വെള്ളംആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;-

അരിഞ്ഞുവെച്ച പച്ചക്കറികൾ നന്നായി മിക്സ് ചെയ്യുക ഒരു പാത്രത്തിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, മധുരമുള്ള ചോളം എന്നിവ ചേർത്ത് അതോടൊപ്പം കുറച്ച് വെള്ളവും ചേർക്കുക.

ഇതിലേയ്ക്ക് ഉപ്പ് ചേർത്ത് വേവിക്കുക ഇതെല്ലാം ഒരു പാനിലേക്ക് മാറ്റിയ ശേഷം ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് 5-10 വരെ മിനിറ്റ് വേവിക്കുക.

വെള്ളം അരിച്ച് കളയുക ഇത് തണുപ്പിക്കാൻ വയ്ക്കുക. തണുത്തു കഴിയുമ്പോൾ, പച്ചക്കറികറികളിൽ നിന്നും വെള്ളം അരിച്ചെടുക്കുക. പോഷക സമൃദ്ധമായ ഈ വെള്ളം വേണമെങ്കിൽ ചപ്പാത്തി തയ്യാറാക്കുമ്പോൾ കുഴച്ചെടുക്കാനായി ഉപയോഗിക്കാം

ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക ഒരു പാത്രത്തിലേക്ക് പച്ചക്കറികളെല്ലാം ചേർത്ത് ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുന്നതു വരെ കാത്തിരിക്കുക. ഇതിലേക്ക് തൈര്, മയോണൈസ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക

മാതളനാരങ്ങ, പൈനാപ്പിൾ ഇവ ചേർക്കുക മാതളനാരങ്ങ, പൈനാപ്പിൾ എന്നിവ കൂടി ഇതിലേക്ക് ചേർത്ത് എല്ലാ ചേരുവകളും നന്നായി മിക്സ് ചെയ്ത് ഇളക്കുക

പഞ്ചസാരപ്പൊടി, കുരുമുളക് എന്നിവ ചേർക്കുക ഇതിലേക്ക് കുറച്ച് ഉപ്പും പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാരയും, കുരുമുളക് എന്നിവ ചേർക്കുക. കഴിക്കുന്നതിന് മുമ്പായി എപ്പോഴും ഇളക്കുക. .

Leave a Reply

Your email address will not be published. Required fields are marked *